വിയറ്റ്‌നാം പ്രസിഡന്റിന് രാഷ്ട്രപതി ഭവനില്‍ ഊഷ്മള സ്വീകരണം

Saturday 3 March 2018 1:26 pm IST
"undefined"

ന്യൂദല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയ വിയറ്റ്‌നാം പ്രസിഡന്റ് ട്രാന്‍ ഡായ് ഖ്വാങ്ങിന് രാഷ്ട്രപതി ഭവനില്‍ ഊഷ്മള സ്വീകരണം. രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്നാണ് രാഷ്ട്രപതി ഭവനില്‍ ഖ്വാങ്ങിനെ സ്വീകരിച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉയഭകക്ഷി ബന്ധങ്ങള്‍ ശക്തമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്താനാണ് ഖ്വാങ്ങ് ഇന്ത്യയില്‍ എത്തിയത്. ചൈനയുട ഭീഷണി വര്‍ധിച്ചതോടെയാണ് ഇരു രാജ്യങ്ങളും ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നത്.

വെള്ളിയാഴ്ച വൈകുന്നേരമാണ് അദ്ദേഹം ഇന്ത്യയില്‍ എത്തിയത്. രാജ്ഘട്ടിലുള്ള മഹാത്മാ ഗാന്ധിയുടെ സ്മാരകത്തിലും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. ഇന്നും നാളെയുമായി ഇന്ത്യയിലെ പ്രമുഖ വ്യവസായികളുമായും ഖ്വാങ്ങ് കൂടിക്കാഴ്ചകള്‍ നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.