മോദിയുടെയും ഷായുടെയും യുദ്ധം സിപിഎം കാണാനിരിക്കുന്നതേയുള്ളു

Saturday 3 March 2018 3:00 pm IST
"undefined"

കോഴിക്കോട്: ബിജെപിയുടെ ത്രിപുരയിലെ വന്‍വിജയത്തിനു പിന്നാലെ കേരളത്തിലെ സിപിഎമ്മിനു മുന്നറിയിപ്പുമായി ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.

'ഇത്രയും കാലം പറഞ്ഞുനടന്നിരുന്നത് ഇടതുപക്ഷമുള്ളിടത്ത് ബിജെപി വളരില്ല എന്നായിരുന്നില്ലേ. ഈ തെരഞ്ഞെടുപ്പു ഫലം ഏററവും കൂടുതല്‍ സ്വാധീനിക്കാന്‍ പോകുന്നത് കേരളത്തിലായിരിക്കും'.

'സിപിഎമ്മും ബിജെപിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് കേരളത്തില്‍ നടക്കാന്‍ പോകുന്നത്. മോദിയുടെയും അമിത് ഷായുടേയും യുദ്ധം സിപിഎം കാണാനിരിക്കുന്നതേയുള്ളൂ'- സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.