ഇടത് ഒരിടത്തിനും യോജിച്ചതല്ലെന്ന് തെളിഞ്ഞു: അമിത്ഷ

Saturday 3 March 2018 5:46 pm IST
കേരളം, ഒഡീഷ, ബംഗാള്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിക്കാതെ ബിജെപിയുടെ ലക്ഷ്യം പൂര്‍ത്തിയാകില്ല.
"undefined"

 

ന്യൂദല്‍ഹി: ഇടതുപാര്‍ട്ടി രാജ്യത്ത് ഒരിടത്തും യോജിക്കുന്ന പാര്‍ട്ടിയല്ലെന്ന് തെളിഞ്ഞെന്ന് ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത്ഷാ. ബംഗാള്‍ പോയി, ത്രിപുര പോയി. ത്രിപുരയിലെ ബിജെപി വിജയം ചരിത്രമാണ്. മൂന്നു സംസ്ഥാനങ്ങൡലും ബിജെപി വിജയത്തിന് പ്രവര്‍ത്തിച്ചവര്‍ക്കും വോട്ടുചെയ്തവര്‍ക്കും നന്ദി, അമിത് ഷാ പറഞ്ഞു.

ബംഗാള്‍ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന്റേതാണ്. വിവിധതലത്തില്‍ പ്രവര്‍ത്തിച്ച പാര്‍ട്ടി പ്രവര്‍ത്തകരുടേതാണ്. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഇടതുപാര്‍ട്ടികളുടെ ആക്രമണങ്ങൡ ജീവന്‍ വെടിഞ്ഞവരുടെയും അവരുടെ ബന്ധുക്കളുടേയും വിജയമാണ്, അമിത് ഷാ പറഞ്ഞു.

ത്രിപുരയിലും നാഗാലാന്‍ഡിലും മേഘാലയയിലും ബിജെപിയെ വിജയിപ്പിച്ചു. അടുത്ത വിജയ ലക്ഷ്യം കര്‍ണ്ണാടകയിലാണ്. അവിടെ സര്‍ക്കാരുണ്ടാക്കും. കേരളം, ഒഡീഷ, ബംഗാള്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിക്കാതെ ബിജെപിയുടെ ലക്ഷ്യം പൂര്‍ത്തിയാകില്ല. അപ്പോഴേ ബിജെപിയുടെ സുവര്‍ണ്ണകാലമെന്ന് പറയാനാവൂ, അമിത് ഷാ പറഞ്ഞു.

നരേന്ദ്ര മോദിയുടെ വടക്കു-കിഴക്കന്‍ വികസനാനുകൂല നടപടികളാണ് ഈ വിജയത്തിന് പിന്നില്‍. സര്‍ക്കാരിന് രാജ്യത്തിന്റെ എല്ലാ മേഖലയുടെയും വികസനമാണ് ലക്ഷ്യം. ആ ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. പതിനഞ്ച് ദിവസത്തില്‍ ഒരിക്കല്‍ ഒരു കേന്ദ്രമന്ത്രിയെങ്കിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തി സര്‍ക്കാര്‍ പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നു, അമിത് ഷാ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.