കൽപ്പറ്റ: നാഗർഹൊള കടുവാസങ്കേതം മേധാവി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തമിഴ്നാട് കേഡർ ഐഎഫ്എസ് ഉദ്യോഗസ്ഥനായ മണികണ്ഠനാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കേരള അതിർത്തിയോടു ചേർന്ന് സ്ഥിതി ചെയ്യുന്ന കടുവാ സങ്കേതമാണ് നാഗർഹൊള.
കാട്ടുതീ ഉണ്ടായ കേരള അതിർത്തിയിലെ കക്കനംകോട്ട വനത്തിൽ പരിശോധനയ്ക്കെത്തിയപ്പോഴായിരുന്നു സംഭവം. വെള്ളിയാഴ്ചയാണ് ഇവിടെ കാട്ടുതീ ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായി എത്തിയ മണികണ്ഠനെ കാട്ടാന ആക്രമിക്കുകയായിരുന്നു.
സമീപമുണ്ടായിരുന്നവർ ബഹളം വച്ചെങ്കിലും ആന മണികണ്ഠനെ ആക്രമിക്കുന്നതിൽ നിന്നും പിന്മാറിയില്ല. ജനങ്ങളുടെ തുടർച്ചയായ ബഹളത്തെ മൂലം ആന പിന്തിരിഞ്ഞപ്പോൾ അദ്ദേഹത്തെ എച്ച്ഡി കോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: