അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ രാജിവച്ച് ബംഗാളിലോ കേരളത്തിലോ ബംഗ്ലാദേശിലോ അഭയം തേടണമെന്ന് ബിജെപി നേതാവ് ഹിമാന്ത ബിശ്വ ശർമ്മ. തെരഞ്ഞെടുപ്പിൽ സിപിഎം പരാജയം ഏറ്റുവാങ്ങിയതിനു ശേഷമാണ് മണിക് സർക്കാരിനെ ഹിമാന്ത പരിഹസിച്ചത്.
മണിക് സർക്കാരിന് മുന്നിൽ മൂന്ന് വഴികളുണ്ട്. സിപിഎമ്മിനു നേരിയ പ്രാധിനിത്യമുള്ള പശ്ചിമ ബംഗാളിലേക്കു വേണമെങ്കില്‍ പോകാം. സിപിഎം അധികാരത്തിലിരിക്കുന്ന കേരളത്തിലേയ്ക്കോ അതല്ലെങ്കില്‍ അയല്‍ രാജ്യമായ ബംഗ്ലാദേശിലേയ്ക്കോ അദ്ദേഹത്തിനു പോകാം- ഹിമാന്ത പറഞ്ഞു.
നേരത്തെ മണിക് സര്‍ക്കാരിനെ ബംഗാളിലേക്കു അയക്കുമെന്ന് തെരഞ്ഞെടുപ്പ് റാലിയില്‍ ഹിമാന്ത പ്രഖ്യാപിച്ചിരുന്നു. 1998 മുല് ഭരണത്തിലിരിക്കുന്ന സിഎമ്മിനു ത്രിപുരയില്‍ കനത്ത പരാജയമാണ് നേരിട്ടത്. ബിജെപി – ഐപിഎഫ്ടി സഖ്യം 43 സീറ്റാണ് നേടിയത്. ഇടതുകക്ഷികള്‍ക്ക് വെറും 16 സീറ്റില്‍ ഒതുങ്ങേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: