വനിതാരത്‌നം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Sunday 4 March 2018 2:45 am IST

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധമേഖലകളില്‍ കഴിവ് തെളിയിച്ച സ്ത്രീകളെ ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ സംസ്ഥാന വനിതാരത്‌നം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാമൂഹ്യസേവനം, കല, സാഹിത്യം, ആരോഗ്യം, ഭരണം, ശാസ്ത്രം, മാധ്യമം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വനിതകള്‍ക്കാണ് പുരസ്‌കാരം.

അക്കാമ്മ ചെറിയാന്‍ അവാര്‍ഡ്-മേരി എസ്തഫാന്‍ (സാമൂഹ്യ സേവനം), മൃണാളിനി സാരാ ഭായ് അവാര്‍ഡ്-മാലതി ജി മേനോന്‍ (കല), കമലാ സുരയ്യ അവാര്‍ഡ്-കെ.പി. സുധീര (സാഹിത്യം), മേരി പുന്നന്‍ ലൂക്കോസ് അവാര്‍ഡ്-ഡോ. ഷര്‍മിള കെ (ആരോഗ്യം), ജസ്റ്റിസ് ഫാത്തിമ ബീവി അവാര്‍ഡ്-ഡോ. മിനി എം (ശാസ്ത്രം), ആനി തയ്യില്‍ അവാര്‍ഡ്-എ. കൃഷ്ണകുമാരി (മാധ്യമം), ക്യാപ്റ്റന്‍ ലക്ഷ്മി അവാര്‍ഡ്-ലളിത സദാശിവന്‍ (വിദ്യാഭ്യാസം), റാണി ലക്ഷ്മി ഭായി അവാര്‍ഡ്- ജഗതമ്മ ടീച്ചര്‍ (ഭരണരംഗം), കുട്ടിമാളിഅമ്മ അവാര്‍ഡ്-ബെറ്റി ജോസഫ് (കായികം), സുകുമാരി അവാര്‍ഡ്- രജിത മധു (അഭിനയം), ആനി മസ്‌ക്രിന്‍ അവാര്‍ഡ്- ടി. രാധാമണി (വനിതാ ശാക്തീകരണം)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.