രണ്ട് ഡസന്‍ പ്രവര്‍ത്തകരെ അവര്‍ കൊന്നു: മോദി

Saturday 3 March 2018 7:52 pm IST
"undefined"

ന്യൂദല്‍ഹി: കേരളത്തിലോ ബംഗാളിലോ കര്‍ണ്ണാടകത്തിലോ ആകട്ടെ, രണ്ട് ഡസന്‍ പ്രവര്‍ത്തകരെയാണ് അവര്‍ കൊന്നത്. അവര്‍ക്ക് നേര്‍ക്കുനേര്‍ പോരാടാന്‍ കഴിയാത്തപ്പോള്‍ ഇങ്ങനെ ഇല്ലാതാക്കുന്നു. എന്നിട്ടും ഞങ്ങള്‍ നിശ്ബ്ദത പാലിക്കുന്നു. നടപടിയെടുക്കുമ്പോള്‍ 'പ്രതികാരം' എന്ന്  മുറവിളിക്കുന്നു. ഇത് വെന്‍ഡേറ്റ (പ്രതികാരം) അല്ല, മാന്‍ഡേറ്റാ (ജനവിധി) ആണ്, പ്രധാനമന്ത്രി പറഞ്ഞു. 

പാര്‍ട്ടി ആസ്ഥാനത്ത് മൂന്നു സംസ്ഥാനങ്ങളിലെ വിജയത്തില്‍ ആഹ്ലാദിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ഇടത് രാഷ്ട്രീയക്കാരുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ത്രിപുര വിജയം സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗത്തില്‍ രണ്ടു മിനിട്ട് മൗനമാചരിച്ച് മോദി ഈ വിഷയത്തില്‍ ജനശ്രദ്ധ ക്ഷണിച്ചു.

 ഭയവും ആശയക്കുഴപ്പം ഉണ്ടാക്കലുമാണ് ഇടതുപക്ഷ പാര്‍ട്ടികളുടെ ആയുധം. ഇടത് രാഷ്ട്രീയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട പ്രവര്‍ത്തകരെ ഈ വേളയില്‍ ഞാന്‍ ഓര്‍മ്മിക്കുന്നു, മോദി പറഞ്ഞു.

തോല്‍വിയും വിജയവും ജനാധിപത്യത്തിന്റെ ഭംഗിയാണ്. ജനാധിപത്യത്തിന്റെ സ്വഭാവം മാറ്റമാണ്. പക്ഷേ ഇടതു നേതാക്കളുടെ പ്രസ്താവന കണ്ട് ഞാന്‍ ഞെട്ടിയിരികുകയാണ്. തോല്‍വിയെ മത്സരവികാരത്തോടെ കാണണം, മോദി പറഞ്ഞു.

വടക്കു-കിഴക്കാണ് വാസ്തു ശാസ്ത്രപ്രകാരം ഏറ്റവും പ്രധാനപ്പെട്ടതെന്ന് കേട്ടിട്ടുണ്ട്. എനിക്കറിയില്ല, ഞാന്‍ വീടുവെച്ചിട്ടില്ല, അതില്‍ എനിക്ക് വിശ്വാസവുമില്ല. അതു നോക്കി കെട്ടിടം പണിഞ്ഞാല്‍ ബാക്കിയെല്ലാം ഉറയ്ക്കുമെന്നും മെച്ചപ്പെടുമെന്നുമാണ് പറയാറ്. വടക്കു കിഴക്കന്‍ മേഖല വികസന യാത്രയുടെ ഭാഗമായതില്‍ ഞാന്‍ സന്തോഷിക്കുന്നു.

ചിലരും ചില പാര്‍ട്ടികളും പൈതൃകം പറഞ്ഞ് പൊങ്ങിവരുന്നു. പക്ഷേ അവരൊന്നും മുമ്പ് ഇതുപോലെ തകര്‍ന്നടിഞ്ഞിട്ടില്ല, കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മോദി പറഞ്ഞു. രണ്ട് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഒറ്റ സീറ്റില്ല. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.