കോണ്‍ഗ്രസ് വോട്ടുകൊണ്ട് കോണ്‍ഗ്രസുകാര്‍ പോലും ജയിച്ചിട്ടില്ല; കെ മുരളീധരന്‍

Sunday 4 March 2018 2:45 am IST
"undefined"

കോഴിക്കോട്: ത്രിപുരയില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ സിപിഎമ്മിന് ആശ്വാസവാക്കുമായി മുന്‍ കെപിസിസി പ്രസിഡന്റുകൂടിയായ കെ. മുരളീധരന്‍ എംഎല്‍എ. ത്രിപുരയിലെ സിപിഎമ്മിന്റെ പരാജയത്തില്‍ സന്തോഷിക്കുന്നില്ലെന്നായിരുന്നു കെ. മുരളീധരന്‍ എംഎല്‍എയുടെ പ്രതികരണം. 

സിപിഎമ്മിന്റെ അക്രമരാഷ്ട്രീയമാണ് ത്രിപുരയില്‍ ബിജെപി മുതലെടുത്തത്. സിപിഎമ്മിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ബിജെപിക്കു വോട്ടു ചെയ്തുവെന്ന എം.എ. ബേബിയുടെ പ്രസ്താവന വിഡ്ഢിത്തമാണ്. കോണ്‍ഗ്രസ് വോട്ടുകൊണ്ട് കോണ്‍ഗ്രസുകാര്‍ പോലും ജയിച്ചിട്ടില്ല. അഖിലേന്ത്യതലത്തില്‍ ഇടതു പക്ഷവുമായുള്ള ബന്ധവും വേദി പങ്കിടലുമാണ് ത്രിപുരയില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിനു ഒരു കാരണമായതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.