ത്രിപുരയെ കേരളം മാതൃകയാക്കണം: പി. കെ. കൃഷ്ണദാസ്

Sunday 4 March 2018 2:45 am IST

തിരുവനന്തപുരം: ത്രിപുരയെ കേരളം മാതൃകയാക്കണമെന്ന് ബിജെപി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ്. ത്രിപുരയിലെ ബിജെപി വിജയത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ത്രിപുരയില്‍ സിപിഎം കുത്തകയ്ക്ക് അന്ത്യം കുറിച്ചിരിക്കുകയാണ് അവിടുത്തെ ജനം. രാജ്യത്തിനാകെ ഒരു ജനത നല്‍കുന്ന വലിയ സന്ദേശം കൂടിയാണ് ഇത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ ബഹിഷ്‌ക്കരിച്ച ത്രിപുരക്കാര്‍ കോണ്‍ഗ്രസിനെ അപ്രത്യക്ഷമാക്കി. സിപിഎമ്മും കോണ്‍ഗ്രസും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. 

പുതിയ ഭരണത്തിനും വികസനത്തിനുമാണ് ത്രിപുര കനത്ത ഭൂരിപക്ഷം നല്‍കി ബിജെപിയെ വിജയിപ്പിച്ചത്. കേരളീയര്‍ ഈ മാറ്റം ഉള്‍ക്കൊള്ളണം. 60 വര്‍ഷമായി തുടരുന്ന മാര്‍ക്‌സിസ്റ്റ് - കോണ്‍ഗ്രസ് ഭരണമാണ് കേരളത്തെ തുലച്ചത്. അവരുടെ അഴിമതി ഭരണത്തിന് തിരിച്ചടി നല്‍കാന്‍ മലയാളികള്‍ തയ്യാറാവണം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചുകൊണ്ട് കേരളത്തില്‍ പരിവര്‍ത്തനത്തിന്റെ ശബ്ദമുയരണമെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.