ആദ്യത്തെ തെരഞ്ഞെടുപ്പില്‍ തന്നെ രാഹുലിന് ആദ്യഅടി

Sunday 4 March 2018 2:34 am IST
"undefined"

ന്യൂദല്‍ഹി:  രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായത് 2017 ഡിസംബര്‍ പതിനാറിനാണ്. 18 നാണ് നിര്‍ണ്ണായകമായ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്നത്.  ബിജെപി അധികാരം നിലനിര്‍ത്തിയെങ്കിലും കോണ്‍ഗ്രസിന് മെച്ചപ്പെട്ട നേട്ടം കൈവരിക്കാനായി. രാഹുലിന്റെ നേട്ടമായാണ് അന്ന് പലരും ഇതിനെ വിലയിരുത്തിയത്. പക്ഷെ തെരഞ്ഞെടുപ്പ് നടന്നത് രാഹുല്‍ അധ്യക്ഷനാകും മുന്‍പായിരുന്നു.

രാഹുല്‍ അധ്യക്ഷനായ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പാണ് ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നിടങ്ങളിലേത്. അവയുടെ ഫലം ഇന്നലെ വന്നപ്പോള്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. സിപിഎം ഭരിച്ച 25 വര്‍ഷം പ്രതിപക്ഷ കക്ഷിയായിരുന്ന കോണ്‍ഗ്രസിന് അവിടെ ഇക്കുറി പച്ച തൊടാനായില്ല. ഒരൊറ്റ സീറ്റു പോലും ലഭിച്ചില്ല. നാഗാലാന്‍ഡിലും സ്ഥിതി വ്യത്യസ്തമല്ല. 

ക്രിസ്ത്യാനികളുടെ കുത്തക അവകാശം തങ്ങള്‍ക്കാണെന്നാണ് കോണ്‍ഗ്രസിന്റെ നിലപാടും വിശ്വാസവും. ഇക്കുറി അവിടെ ഒരൊറ്റ സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ബിജെപിയും എന്‍ഡിപിപിയും ചേര്‍ന്ന് മുപ്പതിലേറെ സീറ്റുകള്‍ പിടിച്ചു. മേഘാലയയില്‍ 23 സീറ്റ് നേടിയെങ്കിലും കോണ്‍ഗ്രസിന് ഒറ്റക്ക് ഭൂരിപക്ഷമില്ല. അവിടെ തൂക്കു നിയമസഭക്കാണ് സാധ്യത. അവിടെയും തിരിച്ചടിതന്നെ. രാഹുല്‍ പാര്‍ട്ടി അധ്യക്ഷനായി ആദ്യം നേരിട്ട  മൂന്നു സുപ്രധാന തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പൊൡഞ്ഞു.

രണ്ടു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമായി. മേഘാലയയില്‍ തൂക്കു സഭ ഉറപ്പാണ്. 2003 മുതല്‍ കോണ്‍ഗ്രസാണ് മേഘാലയം ഭരിക്കുന്നത്. പതിനഞ്ചു കൊല്ലമായ കോണ്‍ഗ്രസ് ഭരണമാണ് ഒടുവില്‍ ഈ അവസ്ഥയില്‍ എത്തിയത്. അവിടെ   പി.എ സാംഗ്മയുടെ മകന്‍ കോണ്‍റാഡ് സാംഗ്മയുടെ എന്‍പിപിയും ബിജെപിയും സഖ്യത്തിലാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.