തെരഞ്ഞെടുപ്പ് വിജയം: ബിജെപി ആഹ്ലാദ പ്രകടനം നടത്തി

Saturday 3 March 2018 8:35 pm IST

 

കണ്ണൂര്‍: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ഉജ്ജ്വല വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ബിജെപിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, കെ.രഞ്ജിത്ത്, പി.കെ.വേലായുധന്‍, കെ.കെ.വിനോദ് കുമാര്‍, ആര്‍.കെ.ഗിരിധരന്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

 കോളയാട് നഗരത്തില്‍ നടന്ന പ്രകടനത്തിന് ബിജെപി കോളയാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ചിരുകണ്ടോത്ത് കുഞ്ഞിക്കണ്ണന്‍, പാലേരിചന്ദ്രന്‍, പ്രേമരാജന്‍ എടയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 ചെറുപുഴയില്‍ ബിജെപി, ബിഡിജെഎസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിന് പാലങ്ങാടന്‍ മോഹനന്‍, രാജു ചുണ്ട, വി.ആര്‍.സുനില്‍, കെ.കെ.സുകുമാരന്‍, മോഹനന്‍ പലേരി എന്നിവര്‍ നേതൃത്വം നല്‍കി.

ആലക്കോട് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ആഹഌദ പ്രകടനത്തിന് ഇ.എഗോപന്‍, പി.കെ.പ്രകാശന്‍, എം.കെ.വിജയന്‍, കെ.കെ.നാരായണന്‍, പി.വി.ബാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 പേരാവൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിട്ടിയില്‍ നടന്ന ആഹ്ലാദ പ്രകടനത്തില്‍ നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുത്തു. സത്യന്‍ കൊമ്മേരി, എം.ആര്‍.സുരേഷ്, സജിത്ത് കീഴൂര്‍, പി.രഘു, .രവീന്ദ്രന്‍, പി.വി.ദീപ, എം.സുരേഷ് ബാബു, സീമാ രാജഗോപാല്‍, ശകുന്തള, പ്രിജേഷ് അളോറ, അജേഷ് നാടുവാനാട് എന്നിവര്‍ നേതൃത്വം നല്‍കി.

 പിലാത്തറയില്‍ നടന്ന ആഹ്ലാദ പ്രകടനത്തിന് മേഖലാ ഉപാധ്യക്ഷന്‍ എ.പി.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. ചെറുതാഴം രാമചന്ദ്രന്‍, ടി.രാജേഷ്, പി.ശശീന്ദന്‍, കെ.സജീവന്‍, ശങ്കരന്‍ കൈതപ്രം, എന്‍.പി.കുഞ്ഞിക്കണ്ണന്‍, കെ.വി.ഉണ്ണികൃഷ്ണവാരിയര്‍, പ്രഭാകരന്‍ കടന്നപ്പള്ളി, വി.വി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.