വികസന സെമിനാര്‍ നടത്തി

Saturday 3 March 2018 8:36 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ വാര്‍ഷിക പദ്ധതിയില്‍ ഉല്‍പ്പാദന മേഖലയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുളള നാല് കോടി അമ്പത് ലക്ഷത്തിന്റെ പദ്ധതിക്ക് നിര്‍ദേശം നല്‍കി. 13-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതിയുടെ അന്തിമ രൂപം നല്‍കുന്നതിനുളള സെമിനാര്‍ ചിറക്കല്‍ സര്‍വ്വീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തില്‍ കെ.കെ.രാഗേഷ് എംപി ഉദ്ഘാടനം ചെയ്തു. 

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുടുവന്‍ പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.പി.ജയബാലന്‍ മാസ്റ്റര്‍, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.നാരായണന്‍, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പ്രസന്ന, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.സോമന്‍, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ കെ.ലത, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ പി.വി.മോഹനന്‍ എന്നിവര്‍ സംസാരിച്ചു. കരട് പദ്ധതി അവതരണം വികസന സ്ഥിരം സമിതി ചെയര്‍മാന്‍ ടി.വേണുഗോപാലനും ഗ്രൂപ്പ് ചര്‍ച്ച ക്രോഡീകരണം വൈസ് പ്രസിഡണ്ട് കെ.എഎം.സപ്‌നയും നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി-ഇന്‍ചാര്‍ജ് ആയിഷ സ്വാഗതവും പി.കെ.ശരീഫ് നന്ദിയും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.