കണ്ണൂര്‍: കാസര്‍േഗാഡ് ഭാരത് ബീഡി കമ്പനിയിലെ മുഴുവന്‍ തൊഴിലാളികളെയും, ബീഡി തൊഴിലാളി ക്ഷേമപദ്ധതിയില്‍ അംഗങ്ങളാക്കാന്‍ കാസര്‍ഗോഡ് ഗവ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ബീഡി നിര്‍മ്മാണ മേഖലയിലെ ട്രേഡ് യൂണിയന് പ്രതിനിധികളുടെയും ഭാരത് ബീഡി മാനേജ്മെന്റ് പ്രതിനിധികളുടെയും സംയുക്ത യോഗം തീരുമാനിച്ചു.
2011 മുതലുള്ള തൊഴിലാളി ക്ഷേമ വിഹിതവും, തൊഴിലുടമ ക്ഷേമ വിഹിതവും, 2018 മാര്‍ച്ച് മാസം മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ ഗഡുക്കളായി അടയ്ക്കാന്‍ തീരുമാനിച്ചു. ഭാരത് ബീഡി കമ്പനിയിലെ നിലവില്‍ പാസ് ഇല്ലാത്ത മുഴുവന്‍ തൊഴിലാളികള്‍ക്കും പാസ് നല്‍കും. നിലവില്‍ ജോലി ചെയ്ത് വരുന്ന തൊഴിലാളികള്‍ക്ക് മാത്രമേ ക്ഷേമനിധിയില്‍ അംഗത്വം ലഭിക്കൂ. തൊഴിലാളി തൊഴിലുടമാ അംശാദായ കുടിശ്ശിക 2018 മാര്‍ച്ച് മാസം മുതല്‍ ഡിസംബര്‍ മാസം വരെയുള്ള മാസങ്ങളില്‍ 8 തുല്യ ഗഡുക്കളായി അടക്കാമെന്ന് സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: