ത്രിപുരയിലെ ഉജ്വല വിജയം കേരളത്തിലെ ബലിദാനികള്‍ക്ക് സമര്‍പ്പിക്കുന്നു: അഡ്വ.ബി.ഗോപാലകൃഷ്ണന്‍

Saturday 3 March 2018 8:37 pm IST

 

കണ്ണൂര്‍: സിപിഎം ചെങ്കോട്ടയെന്ന് വിശേഷിപ്പിക്കുന്ന ത്രിപുരയില്‍ ബിജെപി നേടിയ ഉജ്വല വിജയം സിപിഎം അറുകൊല ചെയ്ത കേരളത്തിലെ ബലിദാനികള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.ബി.ഗോപാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. 

ബിജെപിയുടെ അടുത്ത ലക്ഷ്യം കേരളമാണ്. കേരളത്തിലെ ബലിദാനികള്‍ ഒഴുക്കിയ ജീവരക്തം പാഴാകില്ല. സിപിഎമ്മിനെ തൂത്തെറിയുന്നതില്‍ ഒന്നാം ഘട്ടം ബിജെപി വിജയിച്ചുകഴിഞ്ഞു. കേരളത്തിലെ ബലിദാനികളെ സ്മരിച്ചുകൊണ്ട് കേരളത്തിലെ സിപിഎം കോട്ടയില്‍ ബിജെപി വിജയക്കൊടി പാറിക്കുക തന്നെ ചെയ്യും. ത്രിപുരയിലെ സിപിഎമ്മിന്റെ ദയനീയ പരാജയത്തോടെ യച്ചൂരി-കാരാട്ട് തര്‍ക്കം മൂര്‍ച്ഛിക്കും. കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് കേരള എന്ന പ്രാദേശിക പാര്‍ട്ടിയായി സിപിഎം മാറിയെന്നും അദ്ദേഹം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.