കടുത്ത വേനല്‍: തൊഴില്‍ സമയക്രമീകരണം കര്‍ശനമാക്കി

Saturday 3 March 2018 8:39 pm IST

 

കണ്ണൂര്‍: ജില്ലയില്‍ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ ജോലി സ്ഥലത്തെ സമയക്രമീകരണം കര്‍ശനമാക്കി. പകല്‍ സമയം 12 മണി മുതല്‍ 3 മണി വരെ തൊഴിലാളികള്‍ക്ക് വിശ്രമസമയമാണ്. പ്രസ്തുത സമയം നേരിട്ട് വെയിലേല്‍ക്കുന്ന രീതിയില്‍ തൊഴിലാളികളെ പണിയെടുപ്പിക്കരുതെന്നാണ് തൊഴില്‍ വകുപ്പിന്റെ നിര്‍ദ്ദേശം. കെട്ടിട നിര്‍മാണത്തില്‍ മാത്രമല്ല നേരിട്ട് വെയിേലല്‍ക്കുന്ന ഇതര തൊഴില്‍ മേഖലകളിലും നിര്‍ദ്ദേശം ബാധകമാണ്. മറ്റ് സമയങ്ങളില്‍ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും സൗകര്യപ്രദമായ രീതിയില്‍ ജോലി സമയം ക്രമീകരിക്കാവുന്നതാണെന്നും ഇത് പരിശോധിക്കാനായി ജില്ലാതലത്തിലും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലും സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ ടി.വി.സുരേന്ദ്രന്‍ അറിയിച്ചു. മേല്‍ തൊഴില്‍ മേഖലയിലുള്ളവര്‍ പ്രസ്തുത നിര്‍ദ്ദേശവുമായി സഹകരിക്കണമെന്നും അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.