കൂത്തുപറമ്പ്: ഉത്തരകേരളത്തിലെ പ്രഥമ വേദസമ്മേളനം ആമ്നായമഥനം കൂത്തുപറമ്പ് ടൗണ്‍ ഹാളില്‍ ഇന്ന് രാവിലെ 9.30 ന് ശങ്കരാചാര്യ തോടകാചാര്യ സംസ്ഥാനം എടനീര്‍ മഠാധിപതി കേശവാനന്ദഭാരതി ഉദ്ഘാടനം ചെയ്യും. തൃശൂര്‍ തെക്കെമഠം മൂപ്പില്സ്വാമിയാരുടെ അനുഗ്രഹത്തോടെ വേദാദി ശാസ്ത്രങ്ങളുടെ പഠനം ലക്ഷ്യമാക്കിക്കൊണ്ട് രൂപീകരിച്ച ആമ്നായപീഠത്തിന്റെ ആഭിമുഖ്യത്തിലാണ് വേദസമ്മേളനം നടത്തുന്നത്.
പ്രശസ്ത ഋഗ്വേദ പണ്ഡിതനും ഭാഗവതാചര്യനുമായ ഒറവങ്കര അച്ചുതന് നമ്പൂതിരി പുരാണങ്ങളുടെ വൈദിക രഹസ്യം എന്ന വിഷയവും തൃശൂര്‍ തെക്കെമഠം മൂപ്പില്സ്വാമിയാരുടെ പ്രതിപുരുഷന് വടക്കുമ്പാട് നാരായണന് നമ്പൂതിരി വേദസരക്ഷണത്തിന്റെ കേരളീയ പാരമ്പര്യം എന്ന വിഷയവും തൃക്കണ്ടിയൂര്‍ ആമ്നായപീഠം ഉപധ്യക്ഷന്‍ അരുണ്‍ പ്രഭാകരന് വൈദികസാഹിത്യ പരിചയം എന്ന വിഷയവും ഷഡ്ദര്‍ശന പണ്ഡിതനും മന്ത്രഭാഷ്യകാരകനുമായ ആചാര്യ ഗോപാലകൃഷ്ണ വൈദിക് വേദങ്ങളും ക്ഷേത്രാരാധനകളും എന്ന വിഷയവും അധികരിച്ച് പ്രഭാഷണം നടത്തും.
വാര്‍ത്താ സമ്മേളനത്തില്‍ അമ്നായപീഠം സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.കെ.വിജയന്, ഡയരക്ടര്‍ സന്തോഷ് മൂര്‍ക്കോത്ത്. എന്‍.കുമാരന്, യു.പി.സുരേന്ദ്രന്, വി.പി.ലിനേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: