പീഡനം: പ്രതികള്‍ റിമാന്റില്‍

Saturday 3 March 2018 8:40 pm IST

 

ആലക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പടിയിലായ പ്രതികളെ കോടതി റിമാന്റ് ചെയ്തു. തേര്‍ത്തല്ലി പരുവട്ടം സ്വദേശിയും ഒറ്റത്തെങ്ങില്‍ താമസക്കാരനുമായ കണ്ണംവെള്ളിയില്‍ കുഞ്ഞിരാമന്‍ (71), മുക്കട ചുള്ളിപ്പള്ള സ്വദേശികളായ മുകാലിയില്‍ നിധിന്‍ ജോസഫ് (28), ഒറ്റപ്ലാക്കല്‍ സ്വദേശി മനു തോമസ് (31) എന്നിവരെയാണ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. 

ആലക്കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിലാണ് ഇവരെ സിഐ ഇ.പി.സുരേശനും സംഘവും അറസ്റ്റ് ചെയ്തത്. ഒറ്റത്തൈ സ്വദേശികളായ പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹോദരന്‍മാരും കേസില്‍ മുഖ്യപ്രതികളാണ്. ഇതിലൊരാള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയും അനുജന്‍ എസ്എസ്എല്‍സി വിദ്യാര്‍ത്ഥിയുമാണ്. ഇവരുടെ പങ്കിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഇതിന് ശേഷമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പോലീസ് സ്വീകരിക്കുകയുള്ളൂ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.