കണ്ണൂര്‍: എന്‍ആര്‍ഐ റിലീഫ് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ പുതിയ സംരംഭമായ പ്രവാസി സേവാകേന്ദ്ര കണ്ണൂര്‍ ജില്ലയില്‍ ആരംഭിക്കുന്നു. പ്രവാസി സേവനങ്ങളെല്ലാം ഒരു കുടക്കീഴില് ലഭിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരും നോര്‍ക്ക റൂട്സും പ്രവാസി ക്ഷേമബോര്‍ഡും എന്‍ആര്‍ഐ റിലീഫ് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയും ചേര്‍ന്നാണ് സേവാകേന്ദ്രം തുറക്കുന്നത്. തെക്കിബസാര്‍ മക്കാനിക്ക് സമീപം എസ്ഡി കോംപ്ലക്സിന്റെ രണ്ടാം നിലയില്‍ പ്രവാസി സേവാകേന്ദ്ര ഓഫീസ് നാളെ രാവിലെ 11 ന് മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്യും.
കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി ഇ.എം.പി.അബൂബക്കര്‍ അധ്യക്ഷത വഹിക്കും. പ്രവാസി ക്ഷേമനിധി അപേക്ഷ, പ്രവാസി അംശാദയ അടവ്, നോര്‍ക്ക റൂട്സ് ഐഡി കാര്‍ഡ്, ചികിത്സാസഹായങ്ങള്‍, മരണാനന്തരസഹായങ്ങള്, വിദ്യാഭ്യാസ ഗ്രാന്റ്, വിവാഹ ധനസഹായങ്ങള്‍, പാസ്പോര്‍ട്ട് അപേക്ഷ, പ്രവാസി പുനരധിവാസ പദ്ധതി (എന്‍ഡിപിആര്‍ഇഎം), എമിഗ്രേഷന്‍, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്, എംബസി സര്‍വീസ്, പ്രവാസി ബീമയോജന പദ്ധതി, പ്രവാസി ഇന്‍ഷ്വറന്‍സ്, പ്രവാസി നിയമസഹായം തുടങ്ങി പ്രവാസിയുമായി ബന്ധപ്പെട്ട മുഴുവന്‍ അപേക്ഷകളും ഓണ്‍ലൈന്‍ വഴി സേവാകേന്ദ്രയില്‍ നിന്നും ചെയ്തുനല്‍കും. ഓഫീസ് സമയം തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്. ഫോണ്‍: 0497 2706110, 9497747110 വാര്‍ത്താസമ്മേളനത്തില്‍ ചെയര്മാന് ടി.ഉണ്ണികൃഷ്ണന്, കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി ഇ.എം.പി.അബൂബക്കര്‍, ഡയറക്ടര്‍ ഡോ.മൊയ്തു മഠത്തില്‍, തൈക്കണ്ടി മുരളീധരന്, പ്രകാശന് കുക്കുഴിയില്, രമേശന് കോമത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: