കേരളത്തിലും മാറ്റം പ്രകടമാകും: എം.ടി രമേശ്
പാലക്കാട്: ഭാരതീയ ജനതാപാര്‍ട്ടി ഭാരതത്തിലെ മുഴുവന്‍ ജനങ്ങളുടെയും പാര്‍ട്ടിയായി മാറിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തിലും ഈ മാറ്റം പ്രകടമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മലമ്പുഴയില്‍ നടക്കുന്ന സംസ്ഥാന നേതൃശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേശന്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്, സംസ്ഥാന സെക്രട്ടറി വി.കെ. സജീവന് എന്നിവര്‍ ക്ലാസെടുത്തു. ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്, ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍, മധ്യമേഖല ജനറല്‍ സെക്രട്ടറി പി.വേണുഗോപാല്‍, ജില്ലാ അധ്യക്ഷന്‍ അഡ്വ. എന്‍. കൃഷ്ണദാസ്, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എ.കെ. ഓനമക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു.
ഇന്ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന് എന്നിവര്‍ ക്ലാസ്സെടുക്കും.