എം.അബ്ദുറഹ്മാനെ പ്രസ്‌ക്ലബ് അനുസ്മരിച്ചു

Saturday 3 March 2018 8:41 pm IST

 

കണ്ണൂര്‍: അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.അബ്ദുറഹ്മാനെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു. കണ്ണൂര്‍ പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ സീനിയര്‍ ജേണലിസ്റ്റ് ഫോറം സംസ്ഥാനസമിതിയംഗം പി.ഗോപി പ്രഭാഷണം നടത്തി. കണ്ണൂരിലെ മാധ്യമസാംസ്‌കാരികരാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അബ്ദുറഹ്മാന്‍ എന്ന റഹ്മാന്‍ജി എന്ന് അദ്ദേഹം പറഞ്ഞു. എല്ലായിടത്തും റഹ്മാന്‍ജിയുടെ അടയാളപ്പെടുത്തല്‍ ഉണ്ടായിരുന്നു. പഠനത്തിലും പത്രപ്രവര്‍ത്തനത്തിലും പ്രഭാഷണത്തിലും തിളങ്ങി. പഠനകാലത്ത് ബ്രണ്ണന്‍ കോളജിലെ ഹീറോ ആയിരുന്നു അദ്ദേഹം. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരുമായും സൗഹൃദം സ്ഥാപിച്ചു. ശുദ്ധനര്‍മ്മത്തിന്റെ ഉടമ കൂടിയായിരുന്നു അദ്ദേഹം. നിറഞ്ഞ പുഞ്ചിരിയോടെയുള്ള റഹ്മാന്‍ജിയുടെ സംഭാഷണവും പ്രഭാഷണവും പുതുതലമുറയെ പോലും ആകര്‍ഷിച്ചു. ചിരിയിലൂടെയും ചിന്തകളിലൂടെയും പത്രലോകത്തെയും അദ്ദേഹം സര്‍ഗാത്മകമാക്കിയതായും പി.ഗോപി കൂട്ടിച്ചേര്‍ത്തു. 

പ്രസ്‌ക്ലബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത് അധ്യക്ഷത വഹിച്ചു. സീനിയര്‍ ജേണലിസ്റ്റ് ഫോറം ജില്ലാ സെക്രട്ടറി എം.വി.രവീന്ദ്രന്‍, കെ.ചന്ദ്രശേഖരന്‍, കെ.എ.ആന്റണി, കെ.ടി.ശശി, സദാശിവന്‍ ഇരിങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസ്‌ക്ലബ് ട്രഷറര്‍ സിജി ഉലഹന്നാന്‍ സ്വാഗതവും എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം സബിന പത്മന്‍ നന്ദിയും പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.