ദേശീയ സെമിനാര്‍

Saturday 3 March 2018 8:42 pm IST

 

കണ്ണൂര്‍: ആധുനിക മനുഷ്യന്റെ സങ്കീര്‍ണമായ സ്വഭാവവും പെരുമാറ്റവും സമൂഹത്തില്‍ ആശയ കുഴപ്പങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍ മന:ശാസ്ത്രം കൂടുതല്‍ പ്രായോഗിക തലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക എന്ന ഉദ്ദേശ്യത്തോടെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മാങ്ങാട്ടുപറമ്പ മന:ശാസ്ത്ര വിഭാഗം ത്രിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 

പെരുമാറ്റ നിര്‍വഹണം  പ്രായോഗിക കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തെ അധികരിച്ച് 5, 6, 7 തീയതികളിലായി മാങ്ങാട്ട്പറമ്പ് ക്യാമ്പസിലെ സെമിനാര്‍ ഹാളില്‍ രാവിലെ 10.30 ന് പ്രസ്തുത പരിപാടി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ: ഡോ:ഗോപിനാഥ് രവീന്ദ്രന്‍ ഉല്‍ഘാടനം നിര്‍വഹിക്കും. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ പ്രോ. വൈസ് ചാന്‍സലര്‍ പ്രൊഫ:കെ.കുഞ്ഞികൃഷ്ണന്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് തിരുവനന്തപുരം റിട്ടയേഡ് പ്രൊഫസര്‍ ഡോ:ചന്ദ്രപ്രസാദ് ശ്രീധര്‍, ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സൈക്കോളജി റിട്ടയേര്‍ഡ് പ്രൊഫസര്‍ ഡോ:ജോണ്‍ മൈക്കല്‍ രാജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ പ്രൊഫ: ഡോ:കെ.മണികണ്ഠന്‍ തുടങ്ങിയ വിദഗ്ദ്ധര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യും.     

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.