മുഹമ്മ: പത്മവിഭൂഷന് ബഹുമതിക്കര്‍ഹനായ പി. പരമേശ്വരനെ ജന്മനാട് ആദരിക്കുന്നു. ഇന്ന് വൈകിട്ട് 5ന് മുഹമ്മ തുരുത്തന്‍കവല പാലയ്ക്കല്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര മൈതാനിയില്‍ ആദരിക്കല്‍ ചടങ്ങ് നടക്കും. ഹൈക്കോടതി ജസ്റ്റിസ് ദേവന് രാമചന്ദ്രന്, രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന് എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ ആദരിക്കും. സംഗീത സംവിധായകന് എം.കെ. അര്ജ്ജുനന്, ആര്‍എസ്എസ് ജില്ലാ സംഘചാലക് പ്രൊഫ. അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തും. സ്വാമി തുരിയാമൃതാനന്ദപുരി ആദരണസഭ ഉദ്ഘാടനം ചെയ്യും. ഒ. രാജഗോപാല്‍ എംഎല്‍എ അദ്ധ്യക്ഷനാകും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ. സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തും.
വൈകിട്ട് 3ന് കവിയരങ്ങും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: