തെങ്ങിന്‍ തൈകള്‍ മോഷ്ടിച്ച് ഓട്ടോയില്‍ കടത്തുകയായിരുന്ന മൂന്നംഗ സംഘം പിടിയില്‍

Saturday 3 March 2018 8:42 pm IST

 

പയ്യന്നൂര്‍: തെങ്ങിന്‍ തൈകള്‍ മോഷ്ടിച്ച് ഓട്ടോയില്‍ കടത്തുകയായിരുന്ന മൂന്നംഗ സംഘത്തെ പയ്യന്നൂര്‍ പോലീസ് പിടികൂടി. ഓട്ടോഡ്രൈവര്‍ കണ്ടോത്തെ സുധീര്‍, കാരയിലെ ഷാജി, പാടിച്ചാലിലെ മുഹമ്മദ് കുഞ്ഞി എന്നിവരാണ് പിടിയിലായാത്. ഇന്നലെ രാത്രി പയ്യന്നൂര്‍ എടാട്ട്വെച്ചാണ് ഇവരെ പിടികൂടിയത്.

പിലാത്തറയിലെ വില്‍പ്പന കേന്ദ്രത്തില്‍നിന്നാണ് തെങ്ങിന്‍ തൈകള്‍ മോഷ്ടിച്ചതെന്നാണ് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞത് പതിനഞ്ചോളം തെങ്ങിന്‍തൈകളാണ് മോഷ്ടിച്ചത്. ഒരു തെങ്ങിന്‍തൈക്ക് 200 രൂപ വിലവരും. തെങ്ങിന്‍തൈകളും ഇവ കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം രാത്രി വാഹനപരിശോധനക്കിടയില്‍ സംശയാസ്പദമായ നിലയില്‍ ഓട്ടോവരുന്നത് കണ്ട് പോലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും കുറേദൂരം ചെന്നാണ് നിര്‍ത്തിയത്. തുടര്‍ന്ന് പോലീസ് ഓട്ടോ പരിശോധിച്ചപ്പോഴാണ് മോഷ്ടിച്ച തെങ്ങിന്‍ തൈകള്‍ കാണപ്പെട്ടത്. മോഷണം നടന്നത് പരിയാരം പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ പ്രതികളെയും കസ്റ്റഡിയിലെടുത്ത ഓട്ടോയും തെങ്ങിന്‍ തൈകളും പരിയാരം പോലീസിന് കൈമാറും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.