മാങ്ങാട് നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് മരണം

Saturday 3 March 2018 8:44 pm IST

 

തളിപ്പറമ്പ്: കാര്‍ നിയന്ത്രണംവിട്ട് ബസ് കാത്തിരിക്കുന്നവരുടെയിടയിലേക്ക് പാഞ്ഞുകയറി രണ്ട് മരണം. മാങ്ങാട് രജിസ്ട്രാര്‍ ഓഫീസിന് പിറകുവശം താമസിക്കുന്ന പാപ്പിനിശ്ശേരി സ്വദേശി പടന്നക്കാടത്ത് അബ്ദുള്‍ ഖാദര്‍ (58), ബിക്കിരിയന്‍ പറമ്പ് വാട്ടര്‍ ടാങ്കിന് സമീപത്തെ പരേതനായ ആര്‍.പി.അബ്ദുള്‍ ഖാദറിന്റെ മകള്‍ അഫ്‌റ (18) എന്നിവരാണ് മരണമടഞ്ഞത്. ഇന്നലെ രാവിലെ 7.30ന് രജിസ്റ്റര്‍ ഓഫീസിന് സമീപത്തെ റോഡിലാണ് അപകടം നടന്നത്. പരിക്കേറ്റ അഫ്‌റെയും അബ്ദുള്‍ഖാദറിനയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

റോഡരികില്‍ ബസ് കാത്തുനിലക്കുകയായിരുന്നവരാണ് മരണമടഞ്ഞത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടയില്‍ നിയന്ത്രണംവിട്ട കാര അബ്ദുള്‍ഖാദറെയും അഫ്‌റയെയും ഇടിച്ചശേഷം സമീപത്തെ വൈദ്യുതി തൂണിലിടിച്ചാണ് നിന്നത്. കാറിലുണ്ടായിരുന്ന ധര്‍മ്മടത്തെ ഇബ്രാഹിമി(73)നെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ മകന്‍ മസൂറാണ് കാര്‍ ഓടിച്ചത്. 

കല്ല്യാശ്ശേരി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് മരണമടഞ്ഞ അഫ്‌റ. അഫ്‌സത്താണ് മാതാവ്. സഹോദരങ്ങള്‍: യാസിര്‍, ഫര്‍ഹാന്‍, ഇര്‍ഫാന്‍, തന്‍വീര്‍, യൂസറ, സഫീന. പാപ്പിനിശ്ശേരിയിലെ പലചരക്കുകടയില്‍ ജോലിചെയ്യുകയാണ് അബ്ദുള്‍ ഖാദര്‍. ഭാര്യ: അസൂറ. മകള്‍: അഫ്‌റ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.