യുവാവിനെ വെട്ടിയ രണ്ടു പേര്‍ പിടിയി

Sunday 4 March 2018 2:00 am IST

ല്‍

അമ്പലപ്പുഴ: യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ച മയക്കുമരുന്ന് സംഘത്തിലെ രണ്ടു പേര്‍ അറസ്റ്റില്‍. പുന്നപ്ര തെക്ക് പഞ്ചായത്ത് പുത്തന്‍വെളി വീട്ടില്‍  വിഷ്ണു (20), പുന്നപ്ര നന്ദികാട് വെളിവീട്ടില്‍ മിഥുന്‍ (22) എന്നിവരെയാണ് പുന്നപ്ര എസ്‌ഐ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 1.30 ഓടെയായിരുന്നു  കേസിന് ആസ്പദമായ സംഭവം. പുന്നപ്ര പറവൂര്‍ പുത്തന്‍ പറമ്പ് വീട്ടില്‍ ഭാസ്‌ക്കരന്റെ മകന്‍ വിനോദി(23)നെയാണ് മയക്കുമരുന്ന് മാഫിയയില്‍പ്പെട്ട സന്ദീപിന്റെ നേതൃത്വത്തില്‍  വെട്ടിപരിക്കേല്‍പ്പിച്ചത്.  നാട്ടുകാരാണ് വിനോദിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതികള്‍ പിന്നീട് ഒളിവില്‍ പോകുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.