അരൂര്‍: എഴുപുന്നയില്‍ രാഷ്ട്രിയ അക്രമണത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഹൈമവതിയെ വീട്ടില്‍ കയറി തലക്ക് അക്രമിച്ച് പരിക്കേല്പിച്ച കേസില്‍ എല്‍ഡി എഫ് പഞ്ചായത്ത് മെബര്‍ ഉള്‍പ്പെടെ അഞ്ച് പേര് അറസ്റ്റിലായി. എഴുപുന്ന പതിനാറാം വാര്‍ഡ് കൊച്ചു തൈക്കണ്ടത്തില്‍ ഷിബു(44), മഠീത്തില്വെളി ജയന്(45), പതിനാലാം വാര്‍ഡ് ചിറയില്‍ പറമ്പില്‍ ലാലു എന്ന മനോജ് (44), പതിനാറാം വാര്‍ഡില്‍ പുതിയതറ ലാലന് (43), എഴുപുന്ന പഞ്ചായത്തംഗം കൃഷ്ണ വിഹാറില്‍ ജയപ്രകാശ് (45) എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസില്‍ ഇനി രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: