കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് കേരള

Sunday 4 March 2018 2:45 am IST

കൊച്ചി: ത്രിപുരയിലെ സിപിഎമ്മിന്റെ തോല്‍വി സോഷ്യല്‍ മീഡിയ ആഘോഷിച്ചു. സിപിഎമ്മിന്റെ നേതാക്കന്മാര്‍ വന്‍ തോതില്‍ പരിഹാസമേറ്റുവാങ്ങി. ത്രിപുരയിലെ മണിക് സര്‍ക്കാരിന്റെ പരാജയത്തോടെ രാജ്യത്തെ ഒരേയൊരു ഇടതുപക്ഷ മുഖ്യമന്ത്രിയായിത്തീര്‍ന്ന പിണറായി വിജയനെ അഭിനന്ദിക്കുന്നു എന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന എന്നാല്‍ വരികള്‍ക്കിടയിലൂടെ പരിഹസിക്കുന്ന കമന്റുകളായിരുന്നു മിക്കതും. 

ത്രിപുരയിലെ തോല്‍വിയോടെ സിപിഎം, കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് കേരള ആയെന്ന ബിജെപി നേതാവ് മീനാക്ഷി ലേഖിയുടെ ട്വീറ്റ് വൈറലായി. ഹൈദരാബാദിലെ പാര്‍ട്ടി കോണ്‍ഗ്രസിനെത്തുന്ന കേരളാ മുഖ്യന്റെ പത്രാസ് ഗംഭീരമായിരിക്കും. രാജ്യത്തെ അവശേഷിക്കുന്ന ഒരേയൊരു കമ്മ്യുണിസ്റ്റ് മുഖ്യമന്ത്രി അല്ല്യോ..എന്നാണ് ഒരാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ബാലറ്റിലൂടെ ആദ്യം വന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തില്‍ ആണ്. അവസാനത്തെ സര്‍ക്കാര്‍ പിണറായി നയിക്കുന്ന ഈ സര്‍ക്കാര്‍ ആകാം...എന്നു മറ്റൊരാള്‍ പറയുന്നു.

സിപിഎം വിജയിക്കും എന്നു കരുതി ലഡ്ഡു വാങ്ങിവെച്ച ഒരാള്‍  ഫലം അറിഞ്ഞതിനു ശേഷം പദ്മശ്രീ കിട്ടാത്ത പ്രാഞ്ചിയേട്ടനെപ്പോലെ വീണുകിടക്കുന്ന പോസ്റ്റിട്ടിരിക്കുന്നു ഒരാള്‍. ത്രിപുരയില്‍ ജയിക്കും എന്നുറപ്പിക്കുന്ന പിണറായിയുടെ ഫെബ്രുവരി 15ലെ ഫേസ്ബുക് പോസ്റ്റിനെയാണ് മറ്റൊരാള്‍ കളിയാക്കുന്നത്. ഈ പോസ്റ്റ് നല്‍കിയിട്ട്, ദേ അതും പോയി എന്ന് കൊച്ചിന്‍ ഫനീഫ സ്ലാങ്ങില്‍ കമന്റും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.