പരമാത്മാവിൻ്റെ പ്രവർത്തനം

Sunday 4 March 2018 2:45 am IST

'ജ്ഞേയം' എന്ന്  ശ്ലോകത്തില്‍ വിശേഷിപ്പിക്കപ്പെട്ട വസ്തു-പരമാത്മാവ് തന്നെയാണ്. ഈ ശ്ലോകത്തില്‍ വിവരിക്കപ്പെടുന്നത്.

സര്‍വേന്ദ്രിയ വിവര്‍ജിതം

ജ്ഞാനേന്ദ്രിയങ്ങളും കര്‍മേന്ദ്രിയങ്ങളും അഞ്ച് എണ്ണം വീതം ആകെ പത്തെണ്ണമാണ് ജീവാത്മാക്കള്‍ക്കുള്ളത്. മനസ്സും ബുദ്ധിയും അതിനോടു ചേര്‍ക്കണം. ജീവാത്മാവിന്റെ, ഈ ഇന്ദ്രിയങ്ങള്‍ ഭൗതികതയാകുന്ന മാലിന്യം നിറഞ്ഞവയാണ്. അതിനാല്‍ പരമപുരുഷനായ ഭഗവാന്റെ പരമാത്മഭാവത്തെ ഊഹിക്കാന്‍ പോലും ജീവനു കഴിയുന്നില്ല. പരമാത്മാവിന്റെ ഇന്ദ്രിയങ്ങള്‍ ഭൗതികതാ മാലിന്യംകൊണ്ട് മൂടപ്പെട്ടവയല്ല. അവ നിര്‍ഗുണങ്ങള്‍-സത്വഗുണം, രജോഗുണം തമോഗുണം എന്നീ പ്രകൃതിഗുണങ്ങള്‍കൊണ്ട് ആവരണം ചെയ്യപ്പെടാത്തവയാണ്. സര്‍വേന്ദ്രിയ വിവര്‍ജിതം എന്നുപറഞ്ഞതിന്റെ സാരം.

''അപാണിപാദോ ജവനോഗ്രഹിതാ

പശ്യത്യചക്ഷുഃ സശൃണോത്യകര്‍ണ്ണഃ''

(ശ്വേതാ. ഉപ-3-19)

(കയ്യും കാലും കണ്ണും ചെവിയും പരമാത്മാവിന് ഇല്ല. എങ്കിലും ഓടുന്നു, സ്വീകരിക്കുന്നു, കാണുന്നു, കേള്‍ക്കുന്നു) എന്ന ഉപനിഷത്തിലെ വാക്യത്തിന് ഇത്രമാത്രമാണ് അര്‍ത്ഥം. ആ മന്ത്രത്തില്‍ തന്നെ.

''തമാഹുരഗ്ര്യംപുരുഷം പുരാണം''

(=ഭഗവാനെ ശ്രേഷ്ഠനും ആദ്യമേയുള്ള പുരുഷനുമാണെന്ന് പറയുന്നു) എന്ന വാക്യം ശ്രദ്ധിക്കുക. പുരുഷന് കൈകാലുകള്‍ ഉണ്ട്. അവ നമ്മടെ കൈകാലുകള്‍ പോലെയുള്ളതല്ല. ഭൗതികതാ മാലിന്യം ഇല്ലാത്തവയും ആത്മീയങ്ങളുമാണ്.)

അസ്യമഹതോഭൂതസ്യ

നിശ്ശ്വസിതം ഏതദൃഗ്‌വേദോ

യജുര്‍വേദഃ സമാവേദഃ അഥര്‍വാംഗിരസഃ

ഇതിഹാസഃപുരാണം വിദ്യാ ഉപനിഷദഃ (ബൃഹദാരണ്യകം)

(=എന്ന ഉപനിഷദ് വാക്യത്തില്‍ ഭഗവാന്റെ നിശ്വസിതമാണ് ഋഗ്വേദാദികള്‍) എന്നുപറയുന്നുണ്ടല്ലോ. നിശ്വസിക്കുക എന്നത് മൂക്കുകൊണ്ടാണല്ലോ സംഭവിക്കുന്നത്. പരമപുരുഷനായ ഭഗവാന് മൂക്ക് മുതലായ എല്ലാ അവയവങ്ങളുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.