കോട്ടയം: രാഷ്ട്രം പദ്മഭൂഷണ്‍ നല്കി ആദരിച്ച ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്തയ്ക്ക് കോട്ടയം പൗരാവലി ഇന്ന് സ്വീകരണം നല്‍കും. വൈകിട്ട് 4.30ന് മാമ്മന്‍മാപ്പിള ഹാളില്‍ നടക്കുന്ന അനുമോദന സമ്മേളനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷനാകും. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്. സോന മംഗളപത്രം സമര്‍പ്പിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ജസ്റ്റീസ് കെ.ടി. തോമസ്, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്, ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത എന്നിവര്‍ പങ്കെടുക്കും.ക്രിസോസ്റ്റം തിരുമേനിയെക്കുറിച്ച് സംവിധായകന് ബ്ലെസി ഐപ് തോമസ് തയാറാക്കിയ ഡോക്യൂമെന്ററിയുടെ പ്രസക്തഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കും. സമ്മേളനത്തില്‍ പങ്കെ?ടു?ക്കു?ന്ന?വ?ര്‍?ക്ക് യെരുശലേം മാര്‍ത്തോമ്മ പള്ളിയങ്കണം, ജില്ലാ ആശുപത്രി പരിസരം, ബിസിഎം കോളജ്, ക്രിസ്തുരാജ ദേവാലയാങ്കണം, മാര്‍ ഏലിയ കത്തീഡ്രല്‍ അങ്കണം എന്നിവിടങ്ങളില്‍ വാഹന പാര്‍ക്കിംഗിന് സൗകര്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: