സമത്വസുന്ദര ത്രിപുരയിലെ സത്യമറിയിച്ചത് ജന്മഭൂമി

Sunday 4 March 2018 2:17 am IST
"undefined"

'സമത്വ സുന്ദര ത്രിപുര'യിലെ കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ ആദ്യമേ പുറത്തറിയിച്ചത് ജന്മഭൂമി. മലയാള മാധ്യമങ്ങള്‍ സിപിഎമ്മിന് അനുകൂലമായി വാര്‍ത്തകള്‍ സൃഷ്ടിച്ചപ്പോള്‍ സംസ്ഥാനം സന്ദര്‍ശിച്ച് അവിടുത്തെ വികസന പിന്നാക്കാവസ്ഥയും രാഷ്ട്രീയ മാറ്റങ്ങളും പരമ്പരയായി ജന്മഭൂമി പ്രസിദ്ധീകരിച്ചു. വനവാസി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും ഗോത്രമേഖലകളിലെ ദുരവസ്ഥയും മലയാളി വായനക്കാരിലെത്തി. 

മണിക് സര്‍ക്കാരിനെ ആദര്‍ശ നേതാവായി ഇതര മാധ്യമങ്ങള്‍ വിശേഷിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഇരട്ട മുഖം 'ജന്മഭൂമി' തുറന്നുകാണിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളും സ്ത്രീപീഢനങ്ങളും തുടര്‍ക്കഥയായ ത്രിപുരയുടെ ചിത്രം വായനക്കാര്‍ക്ക് പുതിയ അറിവായിരുന്നു. ആദിവാസി മേഖലയിലെ ആയിരങ്ങളുടെ പ്രശ്‌നങ്ങളും തൊഴിലില്ലായ്മയും വിവിധ റിപ്പോര്‍ട്ടുകളിലൂടെ വായനക്കാരിലെത്തിച്ചു. ഇടതനുകൂല മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും കാലങ്ങളായി മൂടിവച്ച ത്രിപുരയിലെ യാഥാര്‍ത്ഥ്യങ്ങള്‍ അത്ര ഭീകരമായിരുന്നു. 

ത്രിപുരയിലെ മൂന്നര ദശലക്ഷം ജനങ്ങള്‍ ഇടതുഭരണത്തില്‍ നിന്ന് മോചനം ആഗ്രഹിക്കുന്നതായും സിപിഎം നേതാക്കളുടെ അഹങ്കാരം നിറഞ്ഞ സമീപനത്തില്‍നിന്ന് രക്ഷതേടുന്നതായും ആദ്യം തിരിച്ചറിഞ്ഞതും ഞങ്ങള്‍തന്നെ. തുടര്‍ച്ചയായ വാര്‍ത്തകളിലൂടെ ത്രിപുരയിലെ യാഥാര്‍ത്ഥ്യങ്ങള്‍ കേരളത്തിലെ ജനങ്ങളിലെത്തിക്കാന്‍ ജന്മഭൂമിക്കായി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.