സംസ്ഥാന കോളേജ് ഗെയിംസ്; കിരീടം എംഎ കോളെജിന്

Sunday 4 March 2018 2:45 am IST
"undefined"

കോഴിക്കോട്: സംസ്ഥാന കോളേജ് ഗെയിംസില്‍ കോതമംഗലം എംഎ കോളേജ് കിരീടം ചൂടി. അത്‌ലറ്റിക്‌സില്‍ പുരുഷവിഭാഗത്തില്‍ ഒന്നാം സ്ഥാനവും (10 പോയിന്റ്) വനിതാ വിഭാഗത്തില്‍ മൂന്നാംസ്ഥാനവും (രണ്ട് പോയിന്റ്), ഫുട്‌ബോള്‍ പുരുഷ വിഭാഗത്തില്‍ ജേതാക്കളുമായാണ് (10 പോയിന്റ്) എംഎ കോളേജ് ഓവറോള്‍ ചാമ്പ്യന്മാരായത്. രാജീവ്ഗാന്ധി ട്രോഫിയും പുരുഷ വിഭാഗം ടീം ചാമ്പ്യന്‍മാര്‍ക്കുള്ള ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും ടീം സ്വന്തമാക്കി. 16 വീതം പോയിന്റുകള്‍ നേടിയ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജ് എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. 12 വീതം പോയിന്റുകളുമായി കോട്ടയം ബസേലിയസ് കോളേജ്, തിരുവനന്തപുരം മാര്‍ ഇവാനിയസ് കോളേജ് എന്നിവര്‍ മൂന്നാം സ്ഥാനം നേടി.

വനിതാവിഭാഗം ടീം ചാമ്പ്യന്‍ഷിപ്പ് ഏഴ് കോളേജുകള്‍ പങ്കിട്ടെടുത്തു. കോഴിക്കോട് ഗുരുവായൂരപ്പന്‍, കോഴിക്കോട് പ്രോവിഡന്‍സ്, തിരുവല്ല മാര്‍ത്തോമ, തൃശൂര്‍ സെന്റ് മേരീസ്, തലശ്ശേരി ബ്രണ്ണന്‍,  പാലക്കാട് മേഴ്‌സി, പാലാ അല്‍ഫോന്‍സാ കോളേജ് എന്നിവയാണ് ചാമ്പ്യന്‍ഷിപ്പ് പങ്കിട്ടത്. അത്‌ലറ്റിക്‌സ് പുരുഷ വിഭാഗത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് രണ്ടും ചങ്ങനാശേരി എസ്ബി കോളേജ് മൂന്നും സ്ഥാനം നേടി. അത്‌ലറ്റിക്‌സ് വനിതാ വിഭാഗത്തില്‍ പാലാ അല്‍ഫോന്‍സാ കോളേജാണ് ജേതാക്കള്‍. ചങ്ങനാശേരി അസംപ്ഷന്‍ കോളേജ് രണ്ടും കോതമംഗലം എംഎ കോളേജ് മൂന്നും സ്ഥാനം നേടി. 

ബാസ്‌ക്കറ്റ്‌ബോള്‍ പുരുഷ വിഭാഗത്തില്‍ തിരുവനന്തപുരം മാര്‍ ഇവാനിയസ് കോളജും വനിതാ വിഭാഗത്തില്‍ കോഴിക്കോട് പ്രോവിഡന്‍സ് കോളേജും ജേതാക്കളായി. വോളിബോള്‍ പുരുഷവിഭാഗത്തില്‍ പാലാ സെന്റ് തോമസ് കോളേജും വനിതാ വിഭാഗത്തില്‍ തലശേരി ഗവ. ബ്രണ്ണന്‍ കോളേജും ജേതാക്കളായി. ഫുട്‌ബോള്‍ പുരുഷവിഭാഗത്തില്‍ കോതമംഗലം എംഎ കോളേജും വനിതാ വിഭാഗത്തില്‍ തിരുവല്ല മര്‍ത്തോമ കോളേജും ജേതാക്കളായി. 

ബാഡ്മിന്റണ്‍ ഷട്ടില്‍ പുരുഷ വിഭാഗത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും വനിതാവിഭാഗത്തില്‍ കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജും ഖോ ഖോ പുരുഷവിഭാഗത്തില്‍ തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജും വനിതാവിഭാഗത്തില്‍ പാലക്കാട് മേഴ്‌സി കോളേജും ജേതാക്കളായി. ജൂഡോ പുരുഷവിഭാഗത്തില്‍ തൃശൂര്‍ ശ്രീ കേരള വര്‍മ്മ കോളേജും വനിതാവിഭാഗത്തില്‍ തൃശൂര്‍ സെന്റ് മേരീസ് കോളേജും ജേതാക്കളായി. 

അത്‌ലറ്റിക്‌സിന്റെ അവസാന ദിനമായ ഇന്നലെ ആറു മീറ്റ് റെക്കോഡുകള്‍ പിറന്നു. റെക്കോഡിട്ടവര്‍: യു.വി. ശ്രുതിരാജ് (200 മീ), യു. നീതു (5000 മീ), ടെസ്‌ന ജോസഫ് (5000 മീറ്റര്‍ നടത്തം), തോമസ് എബ്രഹാം (20000 മീറ്റര്‍ നടത്തം), പി. അഭിജിത് (ട്രിപ്പിള്‍ ജമ്പ്) പാലാ അന്‍ഫോന്‍സ കോളേജ് (4-400 മീറ്റര്‍ റിലേ.) സമാപനചടങ്ങില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍ അദ്ധ്യക്ഷനായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.