ന്യൂദല്‍ഹി: മെഡിക്കല്‍. ഡന്റല്‍ പി.ജി കോഴ്സ് പ്രവേശനത്തിന് ദേശീയ തലത്തില്‍ ഏകീകൃത പരീക്ഷ നടത്തുന്നത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂനപക്ഷ മാനേജ്മെന്റുകള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെയാണ് തീരുമാനമെന്ന് ഹര്‍ജിയില്‍ പറയുന്നു.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവരുന്നതും ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റവുമാണ് ഏകീകൃത പരീക്ഷാ നിര്‍ദ്ദേശമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രീംകോടതിയുടെ തന്നെ മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായ തീരുമാനം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: