ഗോവ-ജെംഷഡ്പൂര്‍ നിര്‍ണാകയ മത്സരം ഇന്ന്

Sunday 4 March 2018 2:11 am IST
"undefined"

ജംെഷഡ്പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്ലേ ഓഫിലെ നാലാം സ്ഥാനക്കാരെ നിശ്ചയിക്കുന്ന നിര്‍ണായക മത്സരത്തില്‍ എഫ് സി ഗോവ ഇന്ന് ജാംഷഡ്പൂര്‍ എഫ് സിയെ നേരിടും.ജാംഷഡ്പൂരിനെക്കാള്‍ ഒരു പോയിന്റ് മുന്നിലുള്ള എഫ് സി ഗോവയ്ക്ക് ഇന്ന് സമനില നേടിയാല്‍ പ്ലേ ഓഫില്‍ സ്ഥാനമുറപ്പാകും.

ഗോവ തോറ്റാല്‍ സ്റ്റീവ് കോപ്പലിന്റെ ജാംഷഡ്പര്‍ പ്ലേ ഓഫിലേക്ക് മാര്‍ച്ച് ചെയ്യും. ജാംഷഡ്പൂര്‍ ഇതാദ്യമായാണ് ഐഎസ്എല്ലില്‍ മത്സരിക്കുന്നത്. പതിനേഴ് മത്സരങ്ങളില്‍ 27 പോയിന്റു നേടിയ ഗോവ നാലാം സ്ഥാനത്താണ്. ജാംഷഡ്പൂര്‍ പതിനേഴ് മത്സരങ്ങളില്‍ 26 പോയിന്റോടെ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.