ഇംഗ്ലണ്ടിന് നാലു റണ്‍സ് ജയം

Sunday 4 March 2018 2:12 am IST
"undefined"

വെല്ലിങ്ങ്ടണ്‍: സെഞ്ചുറിയടിച്ച ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ് ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്താനായില്ല. അവസാന പന്തില്‍ കിവീസിന് ജയിക്കാന്‍ വേണ്ടത് ആറു റണ്‍സ്. ഇംഗ്ലണ്ടിന്റെ ക്രിസ് വോക്ക്‌സ് എറിഞ്ഞ പന്തിതൊടാന്‍ പോലും വില്ല്യംസണിന് കഴിഞ്ഞില്ല. ആവേശം നിറഞ്ഞുതുളുമ്പിയ മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡ് നാലു റണ്‍സിന് ഇംഗ്ലണ്ടിനോട് തോറ്റു. വില്ല്യംസണ്‍ 112 റണ്‍സുമായി പുറത്താകാതെ നിന്നു.

235 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ കിവീസിന് 50 ഓവറില്‍ എട്ട് വിക്കറ്റിന് 230 റണ്‍സേ നേടാനായൊള്ളൂ.ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ 234 റണ്‍സിന് പുറത്തായി. ഈ വിജയത്തോടെ ഇംഗ്ലണ്ട് അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 2-1 ന് മുന്നിലെത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.