വൈറ്റ് ഹൗസിനു മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു

Sunday 4 March 2018 11:02 am IST
"undefined"

വാഷിംങ്ടണ്‍: വൈറ്റ് ഹൗസിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വൈറ്റ് ഹൗസിന് അടുത്ത് എത്തിയ ഇയാള്‍ കൈയ്യില്‍ കരുതിയിരുന്ന കൈത്തോക്ക് എടുത്ത് നിരന്തരം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആയുദ്ധധാരിയയാ ഇയാളെ വൈറ്റ് ഹൗസ് പ്രത്യേക പോലീസും മെട്രോ പൊളിറ്റണ്‍ പോലീസ് ഡിപ്പാര്‍ട്ടുമെന്റും തിരിച്ചറിഞ്ഞിട്ടുണ്ട്. ആ സമയത്ത് 100 പേരോളം സമീപത്തുണ്ടായിരുന്നു. ഇയാളുടെ പക്കല്‍ നിന്നും ആത്മഹത്യ കുറിപ്പു കണ്ടെത്തിയിട്ടില്ല. എന്തു കാരണം കൊണ്ടാണ് ഇയാള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്ന് അറിയില്ല.

മറ്റാരെയും ലക്ഷ്യം വച്ചല്ല ഇയാള്‍ എത്തിയത് എന്നും റിപ്പോര്‍ട്ടുണ്ട്. ഇതേത്തുടര്‍ന്ന് വൈറ്റ് ഹൗസില്‍ സുരക്ഷാ വിഭാഗം പരിശോധനയും നടത്തിയിട്ടുണ്ട്. എന്നാല്‍, പ്രസിഡന്റ് ട്രംപ് ഫ്ളോറിഡ പരിശോധനയിലായതിനാല്‍ വൈറ്റ് ഹൗസ് താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.