തെരഞ്ഞെടുപ്പ് ഇറ്റലിയിലും നടക്കുന്നുണ്ട്; രാഹുലിനെ പരിഹസിച്ച് അമിത് ഷാ

Sunday 4 March 2018 11:22 am IST
"undefined"

ന്യൂദല്‍ഹി: ത്രിപുരയില്‍ ബിജെപി കൈവരിച്ച വിജയത്തിനിടയില്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച്‌ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തെരഞ്ഞെടുപ്പ് ഇറ്റലിയിലും നടക്കുന്നുണ്ടെന്നാണ് അമിത് ഷാ പറഞ്ഞത്. ത്രിപുരയില്‍ ഒരു സീറ്റില്‍ പോലും മുന്നേറാന്‍ കഴിയാതെ പോയ കോണ്‍ഗ്രസ്സിന്റെ അവസ്ഥ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇത്തരത്തിൽ പ്രസ്താവന നടത്തിയത്. 

തെരഞ്ഞെടുപ്പിലെ തന്ത്രങ്ങളുടെ ചാണക്യനെന്നും, ഇന്ത്യയില്‍ നിന്ന് എപ്പോള്‍ ഓടണമെന്ന് അദ്ദേഹത്തിനറിയാം എന്നും, രാഹുല്‍ ഗാന്ധിയെ പരിഹസിച്ച്‌ നേരത്തെ കേന്ദ്ര മന്ത്രി ഗിരിരാജ് സിങും പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.