പാക്കിസ്ഥാനില്‍ ആദ്യമായി ഹിന്ദു യുവതി സെനറ്റര്‍ പദവിയില്‍

Sunday 4 March 2018 3:06 pm IST
"undefined"

കറാച്ചി: പാക്കിസ്ഥാന്റെ ചരിത്രത്തിലാദ്യമായി ഹിന്ദു ദളിത് യുവതി വനിത സെനറ്റര്‍ പദവിയില്‍. സിന്ധ് പ്രവിശ്യയിലെ താര്‍ സ്വദേശിയായ കൃഷ്ണകുമാരി കോഹ്‌ലി(39)യാണ് ഈ അപൂര്‍വ്വ നേട്ടത്തിനുടമ. മുമ്പ് രത്‌ന ഭഗ്‌വന്‍ദാസ് ചൗളയെ ആദ്യ ഹിന്ദു വനിതാ സെനറ്ററായി തിരഞ്ഞെടുത്തിരുന്നെങ്കിലും ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ആദ്യ പ്രതിനിധി കൃഷ്ണകുമാരിയാണ്. 

ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന്‍ പീപ്പിള്‍ പാര്‍ട്ടി(പിപിപി) യില്‍ അംഗമായ കൃഷ്ണകുമാരി സിന്ധിലെ ന്യൂനപക്ഷ സീറ്റില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.  കര്‍ഷക കുടുംബത്തില്‍ ജനിച്ച കൃഷ്ണകുമാരിക്ക് ഒന്‍പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുണ്ടായിരു

ന്നത്.

പതിനാറാം വയസില്‍ ലാല്‍ചന്ദിനെ വിവാഹം കഴിച്ചതിനു ശേഷം പഠനം പുനരാരംഭിച്ചു. 2013ല്‍ സിന്ധ് സര്‍വ്വകലാശാലയില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും നേടി.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.