കാനം വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി

Sunday 4 March 2018 3:46 pm IST
"undefined"

മലപ്പുറം: സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും കാനം രാജേന്ദ്രനെ തെരഞ്ഞെടുത്തു. മലപ്പുറത്തു നടന്ന സംസ്ഥാന സമ്മേളനത്തില്‍ ഏകകണ്ഠമായാണ് കാനത്തെ തെരഞ്ഞെടുത്തത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയാവുന്നത്. 

ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഡിയാണ് കാനത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് അംഗങ്ങളെല്ലാം ഇതിനെ പിന്തുണയ്ക്കുകയായിരുന്നു. കാനത്തിനെതിരായി മുന്‍ മന്ത്രി കൂടിയായ സി ദിവാകരനെ മത്സരിപ്പിക്കാന്‍ കെഇ ഇസ്മയില്‍ പക്ഷം ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പാര്‍ട്ടിയിലെ ഐക്യമാണ് പ്രധാനമെന്ന് പറഞ്ഞായിരുന്നു ദിവാകരന്റെ പിന്‍വാങ്ങല്‍.

ഇതോടൊപ്പം 96 അംഗ സംസ്ഥാന കൗണ്‍സിലിനേയും തിരഞ്ഞെടുത്തു. 89 അംഗങ്ങളുണ്ടായിരുന്ന സംസ്ഥാന കൗണ്‍സിലില്‍ ഇത്തവണ അംഗങ്ങളുടെ എണ്ണം ഉയര്‍ത്തുകയായിരുന്നു. 10 കാന്‍ഡിഡേറ്റ് അംഗങ്ങളും ഒന്‍പത് കണ്‍ട്രോള്‍ കമ്മിഷന്‍ അംഗങ്ങളും ഉള്‍പ്പെടുന്നതാണ് സംസ്ഥാന കൗണ്‍സില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.