ന്യൂദല്‍ഹി: ഐക്യരാഷ്ട്ര സഭയിലെ സുരക്ഷാ സമിതിയില്‍ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് വിയറ്റ്നാമിന്റെ പിന്തുണ. ഇന്ത്യയില്‍ ത്രിദിന സന്ദര്‍ശനം നടത്തുന്ന വിയറ്റ്നാം പ്രസിഡന്റ് ട്രാന് ഡായ് ഖ്വാങ്ങ് തീന്‍മൂര്‍ത്തി ഭവനില്‍ നടന്ന സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏഷ്യ-പസഫിക് മേഖലയില്‍ ഇന്ത്യയുടെ പ്രധാന പരിഗണന വിയറ്റ്നാമിനാണെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് പ്രസിഡന്റ് ഖ്വാങ് നന്ദി പറഞ്ഞു. വിയറ്റ്നാമിന്റെ പ്രധാന പങ്കാളി ഇന്ത്യയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനില്‍ വച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ, കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്, കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ, ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന് എന്നിവരുമായും വിയറ്റ്നാം പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: