ആരോഗ്യ വകുപ്പ് വാടകക്കെട്ടിടങ്ങളില്‍ പരിശോധന നടത്തി

Sunday 4 March 2018 5:29 pm IST

 

ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രി ആരോഗ്യ വിഭാഗം, മുന്‍സിപ്പാലിറ്റി ആരോഗ്യ വിഭാഗം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ലൈന്‍ മുറികള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. മാലിന്യം സംസ്‌കരിക്കാതെ വൃത്തിഹീനമായി കിടക്കുന്ന കെട്ടിടങ്ങളുടെ ഉടമകളെ വിളിച്ചുവരുത്തി അധികൃതര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. നിശ്ചിത കാലയളവിനുള്ളില്‍ നിര്‍ദ്ദേശിക്കപ്പെട്ട കാര്യങ്ങള്‍ നടപ്പില്‍ വരുത്താത്ത ഉടമകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഇവര്‍ കെട്ടിട ഉടമകളെ അറിയിച്ചു. ഹെല്‍ത്ത് സൂപ്രണ്ട് മാധവന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉസ്മാന്‍ ചാലിയാടന്‍, ജൂനിയര്‍ എച്ച്‌ഐ രാജേഷ് വി. ജെയിസ്, ബിജു രാജന്‍, ബി.വിജയകുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.