കാര്‍ ഇടിച്ച് കയറി 7 പേര്‍ മരിച്ചു

Sunday 4 March 2018 5:30 pm IST
രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ചും മറ്റ് അഞ്ച് പേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
"undefined"

ജംഷഡ്പൂര്‍: നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് 7 മരണം. റോഡരികില്‍ നടന്നുകൊണ്ടിരുന്ന മതപരിപാടിക്കിടയിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്.

ശനിയാഴ്ച വൈകീട്ട് ഝാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള ബറോഡ പാലത്തിന് സമീപമായിരുന്നു അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ചും മറ്റ് അഞ്ച് പേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.