തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ബിജെപി നേതാവ് മരിച്ചു

Sunday 4 March 2018 5:33 pm IST
ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളിലെ ബിജെപിയുടെ ചരിത്ര വിജയത്തെ തുടര്‍ന്നുള്ള ആഘോഷ പരിപാടിയുടെ ഒരുക്കങ്ങള്‍ക്കിടെയാണ് പാര്‍ട്ടി ഓഫീസില്‍ വെച്ച് അദ്ദേഹം മരണപ്പെട്ടതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രൂപേന്ദ്ര സായിനി അറിയിച്ചു.
"undefined"

ലക്‌നൗ: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങള്‍ക്കിടെ ബിജെപി നേതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.  ഉത്തര്‍പ്രദേശ് മുസഫര്‍ നഗറിലെ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ബുദ്ധാനാ സിങ്ങാണ്() ശനിയാഴ്ച മരിച്ചത്. 

ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളിലെ ബിജെപിയുടെ ചരിത്ര വിജയത്തെ തുടര്‍ന്നുള്ള ആഘോഷ പരിപാടിയുടെ ഒരുക്കങ്ങള്‍ക്കിടെയാണ് പാര്‍ട്ടി ഓഫീസില്‍ വെച്ച് അദ്ദേഹം മരണപ്പെട്ടതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രൂപേന്ദ്ര സായിനി അറിയിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. സംസ്‌കാരം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.