നെല്ലുവില വൈകുന്നു കര്‍ഷകര്‍ ദുരിതത്തില്‍

Monday 5 March 2018 1:59 am IST

 

കുട്ടനാട്: പുഞ്ചക്കൃഷിയുിെളവെടുപ്പ് ജില്ലയില്‍ രണ്ടാംകൃഷിയുടെ നെല്ലുവില വിതരണം വൈകുന്നു. പിആര്‍എസ് വായ്പാ പദ്ധതിയില്‍ അംഗമല്ലാത്ത കര്‍ഷകരാണ് ദുരിതത്തിലായത്. 

  സപ്ലൈകോ സംഭരിച്ച നെല്ലില്‍നിന്നും വിതരണം ചെയ്ത അരിയുടെ ബില്ലു കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കുവാന്‍ വൈകുന്നതാണ് നെല്ലുവില കിട്ടാന്‍ താമസിക്കുന്നത്.പിആര്‍എസ് വായ്പാ പദ്ധതിയി അംഗമായിരുന്നവര്‍ക്ക് പിആര്‍ സ്ലിപ്പ് ബാങ്കില്‍ സമര്‍പ്പിച്ച് രണ്ടാഴ്ചള്ളില്‍ നെല്ലുവില കിട്ടിയിരുന്നു. 

  എന്നാല്‍, പ്രായാധിക്യം മൂലവും സ്ഥലത്തില്ലാത്തതിനാലും വായ്പാപദ്ധതിയില്‍ അംഗമാകാന്‍ സാധിക്കാത്തവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. നെടുമുടി. ചമ്പക്കുളം, കൈനകരി കൃഷിഭവന്‍ പരിധിയില്‍പ്പെട്ട കര്‍ഷകര്‍ക്കാണ് നെല്ലുവില കിട്ടാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നത്. രണ്ടാംകൃഷിയില്‍ നിന്നും ജില്ലയില്‍ സംഭരിച്ച 123 കോടി രൂപയുടെ നെല്ലിന്റെ വിലയില്‍ 102 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു. 

  21 കോടി രൂപയാണ് ഇനി അവശേഷിക്കുന്നത്. ഇതില്‍ 18 കോടി രൂപ പിആര്‍എസ് പദ്ധതിയിലംഗമാകാത്തവരുടേതാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.