പദ്ധതി തുക വിനിയോഗം പൂര്‍ണമാക്കണമെന്ന്

Monday 5 March 2018 1:00 am IST

 

ആലപ്പുഴ: പദ്ധതി നിര്‍വ്വഹണം പൂര്‍ത്തിയാക്കാന്‍ ഒരു മാസം മാത്രം അവശേഷിക്കേ പദ്ധതി തുക പരമാവധി  വിനിയോഗിക്കണമെന്നും  തുക വിനിയോഗം ശൂന്യമെന്ന അവസ്ഥ  ഉണ്ടാകരുതെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.  ഭേദഗതി വരുത്തിയ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിന് ചേര്‍ന്ന ജില്ല ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ പദ്ധതി നിര്‍വ്വഹണത്തില്‍ സംസ്ഥാനത്ത് നാലാം സ്ഥാനത്താണ് ആലപ്പുഴ.  പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ   407   കീഴ്തട്ട്  പദ്ധതികള്‍ പഞ്ചായത്തുതല പദ്ധതികളായി നടപ്പാക്കുന്നതിന് നടപടികളെടുക്കണം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 40 കുട്ടികള്‍ക്ക് ഒന്നെന്ന കണക്കില്‍ ഓരോ തദ്ദേശസ്ഥാപനവും ടോയ്ലെറ്റുകളും ചുറ്റുമതിലും കളിസ്ഥലവും നിര്‍മ്മിക്കണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.