ഹൗസ് ബോട്ടുകള്‍ക്ക് സുരക്ഷ ഒരുക്കി ജിപിഎസ്

Monday 5 March 2018 1:01 am IST

 

ആലപ്പുഴ: ടൂറിസം പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍മ്മ പരിപാടി രൂപീകരിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. നിലവിലെ പല പദ്ധതികളും വൈകുന്നതാണ് പ്രധാന പ്രശ്‌നം. ഇത് ഒഴിവാക്കാനാണ് കര്‍മ്മപദ്ധതി ആവിഷ്‌കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

 ആലപ്പുഴ ടൂറിസം വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിലവില്‍ 52 കോടി രൂപയുടെ വികസന പദ്ധതികള്‍ പുരോഗമിക്കുകയാണ്. അതിന് പുറമെ ആധുനിക രീതിയിലുള്ള കയര്‍ മ്യൂസിയ നിര്‍മ്മാണത്തിനും മറ്റ് ചെറുകിട പദ്ധതികള്‍ക്കാമായി 30 കോടി രൂപയാണ് ചെലവഴിക്കുക.സര്‍ക്കാര്‍ ലൈസന്‍സുള്ള 700 ഹൗസ് ബോട്ടുകള്‍ക്ക് ജിപിഎസ് ഘടിപ്പിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി തുടക്കം കുറിച്ചു. മന്ത്രി തോമസ് ഐസക് അധ്യക്ഷനായി.1.12 കോടി രൂപ ചിലവഴിച്ച് കെട്രോണ്‍ വഴിയാണ് പദ്ധതി നടപ്പിലാക്കിയത്. ഹൗസ് ബോട്ട് ജെട്ടിയുടേയും, പാര്‍ക്കിങിനുമായി 100 മീറ്റര്‍ നീളം കൂട്ടുന്നതിന്റെ നിര്‍മ്മാണ ഉദ്ഘാടനവും നടന്നു. 

 ഹൗസ് ബോട്ട് മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന്  മന്ത്രി  ഹൗസ് ബോട്ട് സംഘടന പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.