ഇരിട്ടി ശ്രീ നാരായണ ഗുരു മന്ദിരം പ്രതിഷ്ഠാദിനം

Sunday 4 March 2018 7:24 pm IST

 

ഇരിട്ടി: കല്ലുമുട്ടി ശ്രീനാരായണ ഗുരുമന്ദിരത്തിന്റെ പതിനാറാമത് വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗുരുപൂജ, സമൂഹ പ്രാര്‍ത്ഥന എന്നിവക്ക് ശേഷം ശ്രീ നാരായണഗുരു ദര്‍ശനത്തില്‍ അധിഷ്ഠിതമായ കുടുംബ ജീവിതം എന്ന വിഷയത്തില്‍ അജി അമയന്നൂര്‍ പ്രഭാഷണം നടത്തി. യോഗം ദേവസ്വം സിക്രട്ടറി അരയാക്കണ്ടി സന്തോഷ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി.അജി അദ്ധ്യക്ഷത വഹിച്ചു. യോഗം അസി.സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.ആര്‍.ഷാജിക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി. മുന്‍ യൂണിയന്‍ പ്രസിഡണ്ടുമാരായ എ.എന്‍.സുകുമാരന്‍, പി.കെ.രാമന്‍ എന്നിവര്‍ ഷാജിയെ പൊന്നാടയണിയിച്ച് ആദരിച്ചു. സെക്രട്ടറി പി.എന്‍.ബാബു, കെ.കെ.സോമന്‍, പി.ആര്‍.ലാലു, ശ്രീനി പനക്കല്‍, പി.ജി.രാമകൃഷ്ണന്‍, ആര്‍.രാമചന്ദ്രന്‍, കെ.രാജേഷ്, നിര്‍മ്മല അനിരുദ്ധന്‍, ഓമന വിശ്വംഭരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പുഷ്പന്‍ പേരാവൂര്‍ അവതരിപ്പിച്ച കഥാകഥനവും പേരാവൂര്‍ ഓഡിയോസിന്റെ ഭക്തിഗാനമേളയും നടന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.