സര്‍വ്വേന്ദ്രിയ ഗുണാഭാസം

Monday 5 March 2018 3:39 am IST
"undefined"

ക്ഷേത്രജ്ഞനായ ജീവാത്മാവിന്റെ എല്ലാ ഇന്ദ്രിയങ്ങളുടെയും അവയുടെ ഗുണങ്ങളായി ശബ്ദം, വാക്ക്, സങ്കല്‍പം, തീരുമാനം എടുക്കുക മുതലായ എല്ലാം ഉടലെടുക്കുന്നത് ഭഗവാന്റെ ആത്മീയമായ അവയവങ്ങളില്‍ തന്നെയാണെന്ന് ഭഗവാന്‍ പറയുന്നു. പരമപുരുഷന്റെ വിഭിന്നാംശമാകയാലാണ് ജീവാത്മാക്കള്‍ക്ക് അവയവങ്ങളും ഇന്ദ്രിയങ്ങളും ലഭിച്ചിട്ടുള്ളത്. ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുന്നതും ഭഗവാന്റെ പരമാത്മാവിന്റെ സാന്നിദ്ധ്യംകൊണ്ടുതന്നെയാണ്.

അസക്തം- ഭഗവാന്റെ ബഹിരംഗ ശക്തിയുടെ  നിയന്താവായ ഭഗവാനെ ഭൗതികതാ മാലിന്യങ്ങള്‍ ബാധിക്കുന്നില്ല. ഒന്നിനോടും കൂടിച്ചേരുന്നില്ല.

''സര്‍വസ്യലോകസ്യവശീ

സ്ഥാവരസ്യ പരസ്യ ച''

(=ചരവും അചരവുമായ എല്ലാ ലോകത്തെയും കീഴടക്കി നില്‍ക്കുന്നവനാണ് പരമാത്മാവായ ഭഗവാന്‍) എന്നു വേദവും ഈ അവസ്ഥയെ പ്രതിപാദിക്കുന്നുണ്ട്.

സര്‍വ്വഭൃല്‍ ച ഏവ- ദേവന്‍, മനുഷ്യന്‍ മുതലായവരുടെ ദേഹത്തെ ഭരിക്കാന്‍ സാമര്‍ത്ഥ്യമുള്ള ആ സര്‍വ്വക്ഷേത്രജ്ഞന്‍-പരമാത്മാവ് എല്ലാറ്റിലും അധിഷ്ഠാനമായി നിന്നു, എല്ലാറ്റിനെയും നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്.

നിര്‍ഗുണം- പരമാത്മാവ് പ്രകൃതിയുടെ സത്വഗു, രജോഗുണം, തമോഗുണം- എന്നീ ഗുണങ്ങളുടെ മാലിന്യങ്ങള്‍ക്ക് അതീതനായി നിലകൊള്ളുന്നു എന്ന് ജ്ഞേയം-അറിയേണ്ടതാണ്.

ഗുണഭോക്തൃ ച

സത്വരജസ്തമോഗുണങ്ങള്‍- ശബ്ദം, ദര്‍ശനം മുതലായവ വഴി സുഖം, ദുഃഖം, മോഹം മുതലായവയായി പരിണമിക്കുന്നു. അവയെ സര്‍വ്വക്ഷേത്രജ്ഞന്‍ അനുഭവിക്കുന്നു. ഇതും 'ജ്ഞേയം' എന്നതില്‍ ഉള്‍പ്പെടുന്നു.   

 9961157857

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.