ശ്രദ്ധിക്കാന്‍

Monday 5 March 2018 3:50 am IST
"undefined"

  • ഇന്ത്യയിലെ പത്ത് കേന്ദ്ര സര്‍വ്വകലാശാലകളും ബാംഗ്ലൂരിലെ ഡോ. ബി.ആര്‍. അംബേദ്കര്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സും 2018-19 വര്‍ഷം നടത്തുന്ന വിവിധ ഇന്റിഗ്രേറ്റഡ്/അണ്ടര്‍ ഗ്രാഡുവേറ്റ്/പോസ്റ്റ് ഗ്രാഡുവേറ്റ്/റിസര്‍ച്ച് േപ്രാഗ്രാമുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ (CuCET-2018) ദേശീയതലത്തില്‍ ഏപ്രില്‍ 28, 29 തീയതികളില്‍ നടത്തും. ഇതുസംബന്ധിച്ച വിജ്ഞാപനവും വിശദവിവരങ്ങളുമടങ്ങിയ ബ്രോഷറും www.cucetexam.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. CuCET2018 ല്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് 26 വരെ സ്വീകരിക്കും. പരീക്ഷാഫീസ് 800 രൂപ. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 350 രൂപ മതി. ഈ പൊതുപ്രവേശന പരീക്ഷയില്‍ പങ്കാളികളായ കേന്ദ്ര സര്‍വ്വകലാശാലകള്‍ കേരളം (കാസര്‍ഗോഡ്), തമിഴ്‌നാട്, കര്‍ണാടകം, ഹരിയാന, ജമ്മു, ജാര്‍ഖണ്ഡ്, കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, സൗത്ത് ബീഹാര്‍ എന്നിവിടങ്ങളിലാണുള്ളത്. ഈ വാഴ്‌സിറ്റികള്‍ നടത്തുന്ന കോഴ്‌സുകളും പ്രവേശന യോഗ്യതകളും www.cucetexam.in- ല്‍ ലഭ്യമാണ്. അര്‍ഹരായ പരീക്ഷാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 13 ന് അഡ്മിഷന്‍ കാര്‍ഡ് ലഭ്യമാകും. കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കല്‍പറ്റ, കാസര്‍ഗോഡ് ടെസ്റ്റ് സെന്ററുകളാണ്. ഇത്തവണ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് രാജസ്ഥാനാണ് പൊതുപ്രവേശന പരീക്ഷ സംഘടിപ്പിക്കുന്നത്.  പരീക്ഷാഫലം മേയ് 25 ന് പ്രസിദ്ധപ്പെടുത്തും. www.cucetexam.in.
  • ഭുവനേശ്വറിലെ നൈസറും മുംബൈയിലെ um-DAE CEBS ഉം നടത്തുന്ന 2018-23 വര്‍ഷത്തെ പഞ്ചവത്‌സര ഇന്റിഗ്രേറ്റഡ് എംഎസ്‌സി റഗുലര്‍ പ്രോഗ്രാമിലേക്കുള്ള നാഷണല്‍ എന്‍ട്രന്‍സ് സ്‌ക്രീനിംഗ് ടെസ്റ്റ് ജൂണ്‍ 2 ന്. ഇതിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് 5 വരെ. www.nestexam.in.
  • ന്യൂദല്‍ഹിയിലെ ജാമിയ മില്ല്യ ഇസ്ലാമിയയില്‍ ബിടെക്, ബിആര്‍ക് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് 7 വരെ. പ്രവേശനം ജെഇഇ മെയിന്‍ 2018 റാങ്ക് പരിഗണിച്ച്. രജിസ്‌ട്രേഷന്‍ ഫീസ് 550 രൂപയാണ്. http://jmicoe.in.
  • റാഞ്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി മേയ് മാസത്തിലാരംഭിക്കുന്ന എംഫില്‍, പിഎച്ച്ഡി (ക്ലിനിക്കല്‍ സൈക്കോളജി), എംഫില്‍ (സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്), ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിംഗ് കോഴ്‌സുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് 15 വരെ. എന്‍ട്രന്‍സ് ടെസ്റ്റ്, ഇന്റര്‍വ്യു എന്നിവ ഏപ്രില്‍ 8-12 മധ്യേ റാഞ്ചിയില്‍ നടക്കും. www.cipranchi.nic.in.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.