ശമ്പളം ക്രമീകരിക്കണം: സ്‌കൂള്‍ ജീവനക്കാരുടെ നിരാഹാരം സമരം നാലാം ദിവസത്തിലേക്ക്

Monday 5 March 2018 2:00 am IST

തൃപ്പൂണിത്തുറ: സിബിഎസ്ഇ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി അദ്ധ്യാപകര്‍ക്കും അനദ്ധ്യാപകര്‍ക്കും തുച്ഛമായ ശമ്പളം നല്‍കുന്ന ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്‌കൂള്‍ മാനേജ്‌മെന്റ് നടപടിക്കെതിരെ ജീവനക്കാരുടെ നിരാഹാരസമരം നാലാം ദിവസത്തിലേയ്ക്ക്. കേരള അണ്‍എയ്ഡഡ് സ്‌കൂള്‍ എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തില്‍  അദ്ധ്യാപകരടക്കമുള്ള 24 ജീവനക്കാരാണ് നിരാഹരസമരം നടത്തുന്നത്. 

ഇരുപത് വര്‍ഷത്തിലേറെയായി വിദ്യാലയത്തില്‍ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്കും പോലും ലഭിക്കുന്ന ശമ്പളം നീതിയുക്തമല്ലയെന്നും അദ്ധ്യാപക സ്ഥിരനിയമനത്തിനായി ഒരുകോടി പത്ത് ലക്ഷം രൂപ തലവരി പണം നല്‍കിയിട്ടും മനേജ്‌മെന്റ് വാഗ്ദാനങ്ങളില്‍ നിന്നും പിന്നോട്ട് പോയതായും സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. പൂര്‍വ്വവിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും മറ്റ് വിദ്യാലയങ്ങളിലെ അദ്ധ്യാപകരും രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും അടക്കം നൂറിലേറെ ആളുകള്‍ ഇതിനകം നിരാഹരപന്തല്‍ സന്ദര്‍ശിച്ചു. 7 മുതല്‍ കേരള അണ്‍എയ്ഡഡ് സ്‌കൂള്‍ എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന അധ്യക്ഷന്‍ സൂധീര്‍.ജി.കൊല്ലാറ മരണം വരെയുള്ള നിരാഹാരം അനുഷ്ഠിക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.