ത്രിപുര: രാഹുല്‍ സഖ്യത്തിന് സമ്മതിച്ചില്ലെന്ന് മമത

Monday 5 March 2018 3:42 am IST
"undefined"

കൊല്‍ക്കത്ത: സിപിഎമ്മിന്റെ കീഴടങ്ങലും രാഹുല്‍ ഗാന്ധിയുടെ വാശിയുമാണ് ത്രിപുരയില്‍ ബിജെപിക്കു വിജയമൊരുക്കിയതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 

തൃണമൂല്‍ കോണ്‍ഗ്രസും ഗോത്രവര്‍ഗ്ഗ പാര്‍ട്ടികളുമായി സഖ്യത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തയ്യാറായിരുന്നുവെങ്കില്‍ ത്രിപുരയില്‍ ബിജെപിക്ക് വിജയിക്കുവാന്‍ സാധിക്കില്ലായിരുന്നുവെന്ന് മമത പറഞ്ഞു. തന്റെ ആവശ്യത്തോട് യോജിക്കുവാന്‍ രാഹുല്‍ തയ്യാറായില്ല.

തോറ്റെങ്കിലും ത്രിപുരയില്‍ സിപിഎം മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് വോട്ടിങ് ശതമാനക്കണക്കു പറഞ്ഞ് മമത സ്ഥാപിച്ചു. ത്രിപുരയില്‍ ബിജെപിയുടെ മുന്നേറ്റത്തെ തടയാന്‍ സിപിഎം ഗൗരവമായി ശ്രമിച്ചില്ല എന്നത് തന്നെ അത്ഭുതപ്പെടുത്തി. 

സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് രാഹുലുമായി സംസാരിച്ചതാണ്. സീറ്റുകള്‍ പങ്കുവെക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ തന്റെ ശുപാര്‍ശ രാഹുല്‍ തള്ളിയെന്നും മമത പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.